തമിഴ്‌നാട്ടിലെ കൊറോണ മരണം: റൂട്ട്‌ മാപ്പ്‌ തയ്യാറാക്കാനാകാതെ അധികൃതര്‍.

രോഗബാധിതനായത് എവിടെ നിന്നെന്ന് അറിയില്ല.

തമിഴ്‌നാട്ടിലെ കൊറോണ മരണം: റൂട്ട്‌ മാപ്പ്‌ തയ്യാറാക്കാനാകാതെ അധികൃതര്‍.


തമിഴ്നാട്: തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ റൂട്ട്മാപ്പ് അറിയാതെ വലയുകയാണ് അധികൃതര്‍.  രോഗബാധിതനായത് എവിടെ നിന്നെന്ന് അറിയില്ല. ഇയാളുടെ സഞ്ചാരപാത കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. വിദേശികളുമായി ബന്ധപ്പെടുകയോ രോഗമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്ത കാര്യം അറിയില്ലെന്നാണ് ആരോഗ്യമന്ത്രി വിജയഭാസ്കര്‍ അറിയിച്ചത്.

54 കാരനായ മധുര സ്വദേശി മരിച്ച വിവരം പുലര്‍ച്ചെയോടെയാണ് ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചത്. ഇതോടെ രാജ്യത്താകെ കോവിഡ് മരണം പന്ത്രണ്ടായി.