10 പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

10 പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക് കോവിഡ്


ലാഹോര്‍: ഇംഗ്ലണ്ട് പര്യേടനത്തിനായി വിമാനം കയറുന്നതിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് 7 താരങ്ങളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയത്.നേരത്തെ മൂന്ന് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു,കഷീഫ് ഭാട്ടി,മുഹമ്മദ് ഹസ്നയ്ന്‍,ഫഖര്‍ സമാന്‍,മുഹമ്മദ് റിസ്വാന്‍,മുഹമ്മദ് ഹഫീസ്,വഹാബ് റിയാസ്,ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്ക് ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഹൈദര്‍ അലി,ഷതാബ് ഖാന്‍,ഹാരിസ് റൌഫ് എന്നിവര്‍ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്.താരങ്ങള്‍ക്ക് രോഗബാധയുണ്ടായ കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം കണക്കിലെടുത്ത് നിര്‍ത്തിവെച്ചിരുന്ന ക്രിക്കറ്റ് പരമ്പരകള്‍ വീണ്ടും ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് പാകിസ്ഥാന്‍

ഇംഗ്ലണ്ട് പര്യടനത്തിന് ഒരുങ്ങിയത്.
താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇംഗ്ലണ്ട് പര്യടനം അനിശ്ചിതത്വത്തിലാണ്.