ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍്റെ 2021ലെ ഷെഡ്യൂള്‍ പുറത്തു വന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍്റെ 2021ലെ ഷെഡ്യൂള്‍ പുറത്തു വന്നു


2021ലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍്റെ ഷെഡ്യൂള്‍ പുറത്ത്.14 ടെസ്റ്റുകളും 16 ഏകദിനങ്ങളും 23 ടി-20കളും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിസിസിഐ ഔദ്യോഗികമായി ഷെഡ്യൂള്‍ പുറത്തുവിട്ടിട്ടില്ല.ഇടവേളകളില്ലാത്ത ക്രിക്കറ്റ് മത്സരങ്ങളാണ് അടുത്ത വര്‍ഷം ടീമിനെ കാത്തിരിക്കുന്നത്.ജനുവരി മുതല്‍ ഡിസംബര്‍ വരെ എല്ലാ മാസവും മത്സരങ്ങള്‍ ഉണ്ടാവും. ജനുവരിയില്‍ ഇംഗ്ലണ്ടിന് ആതിഥ്യം വഹിച്ചാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ചില്‍ ഐപിഎല്‍. ഐപിഎലിനു ശേഷം ശ്രീലങ്കന്‍ പര്യടനവും ശ്രീലങ്കയില്‍ തന്നെ ഏഷ്യാ കപ്പും. അടുത്തത് സിംബാബ്‌വെ, ഇംഗ്ലണ്ട് പര്യടനങ്ങള്‍.

ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം. അതിനു ശേഷം ഇന്ത്യ തന്നെ ആതിഥ്യം വഹിക്കുന്ന ടി-20 ലോകകപ്പ്. പിന്നീട് ന്യൂസീലന്‍ഡിനെതിരെ ഹോം സീരീസും ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഉണ്ടാവും. ഇതോടെയാണ് 2021ലെ മത്സരങ്ങള്‍ അവസാനിക്കുക.റൊട്ടേഷന്‍ പോളിസി ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്."ഇത് താരങ്ങള്‍ക്ക് ബുദ്ധിമുട്ടാവുമെന്നറിയാം.

പക്ഷേ, ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാം വാക്ക് പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ഒട്ടേറെ മികച്ച താരങ്ങളുണ്ട്. താരങ്ങള്‍ക്ക് വേണ്ട വിശ്രമം ലഭിക്കുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തും. ഉറപ്പായും റൊട്ടേഷന്‍ പോളിസി ഉണ്ടാവും."- ബിസിസിഐ അം​ഗം പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.