ഡോക്ടർ വിധിയെഴുതി, മരിച്ചു!! ചിതയിൽ കിടന്ന് ഒന്നു ചുമച്ചു; പിന്നീട്‌ വെള്ളം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഡോക്ടർ വിധിയെഴുതി, മരിച്ചു!! ചിതയിൽ കിടന്ന് ഒന്നു ചുമച്ചു; പിന്നീട്‌ വെള്ളം ആവശ്യപ്പെട്ടു.


മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശ്വാസം‌മുട്ടലിനെ തുടർന്ന് മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതിയ 45കാരൻ രാജേഷ് ചിതയിൽ കിടന്ന് ചുമച്ചു. 
ശ്വാസം‌മുട്ടലിനെ തുടർന്ന് രാജേഷിനെ ഗദര്‍വാരാ മേഖലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മധ്യപാനത്തെ തുടർന്നുണ്ടായ ശ്വാസം‌മുട്ടലിൽ രാജേഷ് മരണപ്പെട്ടുവെന്ന് ഡോക്ടർമാർ വിധിയെഴുതി. 6 മണിയോടെ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ അന്ത്യകർമങ്ങൾക്കായി വീട്ടുകാർ തയ്യാറായി.
ശ്മശാനത്തില്‍ എത്തിച്ച്‌ മൃതദേഹം ചിതയില്‍ വെയ്ക്കുകയും ചെയ്തു. അന്ത്യകർമങ്ങളെല്ലാം കഴിഞ്ഞ് മകൻ ചിതയ്ക്ക് തീ കൊളുത്തി. അപ്പോൾ അകത്ത് കിടന്ന രാജേഷ് ചെറുതായി ഒന്നു ചുമച്ചു. ഇതോടെ രാജേഷിന് ജീവനുണ്ടെന്ന് കണ്ട നാട്ടുകാർ ഉടൻ തന്നെ ഇയാളെ ചിതയിൽ നിന്നും രക്ഷപെടുത്തി. രാജേഷ് മക്കളോട് വെള്ളം ചോദിച്ചു, വെള്ളം കുടിക്കുകയും ചെയ്തു.

Read This: മമ്മൂട്ടി എന്ന മഹാനടൻ്റെ മനുഷ്യസ്നേഹത്തിൻ്റെ പുസ്തകത്തിൽ ഒരു അദ്ധ്യായം കൂടി ചേർക്കപ്പെട്ടിട്ടുണ്ട് : വ്യത്യസ്തമായ ഒരു ഫേസ്ബുക് കുറിപ്പ്

വെള്ളം കുടിച്ചു കഴിഞ്ഞു പിന്നെയും കുറച്ചു നേരം കൂടി ജീവനോടെ ഇരുന്നു. അപ്പോഴും ശരീരത്തെ ചൂട് നഷ്ടപ്പെട്ടില്ലായിരുന്നു. തുടര്‍ന്ന് നാട്ടുകാരെല്ലാം ചേര്‍ന്ന് വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍മാര്‍ പരിശോധിച്ച് 30 മിനിറ്റ് കഴിഞ്ഞ് വന്ന് മരണപ്പെട്ടുവെന്നും പറഞ്ഞു.

Also read : സ്വന്തം ചിത്രം വരയ്ക്കുന്ന കുട്ടിയാന ; വീഡിയോ