‘തലൈവി’യുടെ റിലീസ് വൈകുന്നതിന് കാരണം വ്യക്തമാക്കി താരം.

‘തലൈവി’യുടെ  റിലീസ് വൈകുന്നതിന് കാരണം വ്യക്തമാക്കി താരം.


തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ റിലീസ് നീട്ടിവച്ചു. താരങ്ങള്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 ബാധിതരുടെ നിരക്ക് ഉയരുന്നതിനാല്‍ വേണ്ട തയ്യാറെടുപ്പ് എടുക്കേണ്ടതാലും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാലും തലൈവിയുടെ റിലീസ് നീട്ടുന്നുവെന്നും പ്രവര്‍ത്തകര്‍ പറയുന്നു. പുതിയ റിലീസ് തിയതിയും സിനിമയുടെ പ്രവര്‍ത്തകര്‍ പിന്നീട് അറിയിക്കും.

സിനിമയുടെ നിര്‍മാണത്തില്‍ ഒരുപാട് ത്യാഗങ്ങള്‍ നമ്മള്‍ സഹിച്ചിട്ടുണ്ട്. കാസ്റ്റ് ആൻഡ് ക്യൂവിലെ ഓരോ അംഗത്തിനും നന്ദി പറയുന്നു. മനോഹരമായ ഈ യാത്രയില്‍ ഉണ്ടായവര്‍ക്ക്. വിവിധ ഭാഷകളില്‍ നിര്‍മിക്കപ്പെട്ട സിനിമ ഒരേദിവസം തന്നെ എല്ലായിടത്തും റിലീസ് ചെയ്യണമെന്നുണ്ടായിരുന്നുവെന്നും പ്രവര്‍ത്തകരുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു