അന്തരിച്ച ബഹ്‌റൈന്‍ പ്രധാന മന്ത്രിയുടെ മൃതദേഹം ഖബറടക്കി

അന്തരിച്ച ബഹ്‌റൈന്‍  പ്രധാന മന്ത്രിയുടെ മൃതദേഹം ഖബറടക്കി


ബഹ്‌റൈന്‍ പ്രധാന മന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ മൃതദേഹം സംസ്കരിച്ചു.റിഫയിലെ ഹുനൈനിയ ഖബര്‍സ്ഥാനിലായിരുന്നു സംസ്കാരം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും രാജ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

അന്തരിച്ച ​പ്രധാനമന്ത്രിയോടുള്ള ആദര സൂചകമായി ബഹ്​റൈനില്‍ ഒരാഴ്​ച ദുഃഖാചരണം പ്രഖ്യാപിച്ചു. ശേദീയ പതാക പകുതി താഴ്​ത്തിക്കെട്ടും. സര്‍ക്കാര്‍ സ്​ഥാപനങ്ങള്‍ക്ക്​ വ്യാഴാഴ്​ച മുതല്‍ മൂന്ന്​ ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്​.