അന്തരിച്ച ബഹ്​റൈന്‍ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി

അന്തരിച്ച ബഹ്​റൈന്‍ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി


ശരീരം ബഹ്​റൈനില്‍ എത്തിച്ചു. രാജാവ്​ ഹമദ്​ ബിന്‍ ഇൗസ ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. അമേരിക്കയിലെ മയോ ക്ലിനിക്ക്​ ഹോസ്​പിറ്റലില്‍ ചികിത്സയിലിരിക്കേ ​ബുധനാഴ്​ച രാവിലെയായിരുന്നു​ ​പ്രിന്‍സ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്യാണം. കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിന്‍സ്​ സല്‍മാന്‍ ബിന്‍ ഹമദ്​ ആല്‍ ഖലീഫ, മുതിര്‍ന്ന രാജ കുടുംബാംഗങ്ങള്‍, ബഹ്​റൈന്‍ ഡിഫന്‍സ്​ ഫോഴ്​സ്​, ആഭ്യന്തര മന്ത്രാലയം,<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7420675583"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>
 

നാഷണല്‍ ഗാര്‍ഡ്​ എന്നിവയുടെ മുതിര്‍ന്ന പ്രതിനിധികള്‍ എന്നിവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ രാജാവിനൊപ്പമുണ്ടായിരുന്നു. കോവിഡ്​ നിയന്ത്രണങ്ങള്‍ പാലിച്ച്‌​ സംസ്​കാര ചടങ്ങുകള്‍ നടക്കുമെന്നാണ്​ റോയല്‍ കോര്‍ട്ട്​ അറിയിച്ചിരിക്കുന്നത്​.<ins class="adsbygoogle"
     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-5976050042483944"
     data-ad-slot="7507788576"></ins>
<script>
     (adsbygoogle = window.adsbygoogle || []).push({});
</script>