അസംബ്ലിക്കിടയിലെ ബാലന്‍റെ കുസൃതി:വീഡിയോ വൈറൽ.

കുഞ്ഞ് കുസൃതിത്തരങ്ങൾ മുതൽ അധ്യാപകരുടെ അടിയുടെ ചൂടുവരെ ഇന്നും ഓർമ്മകളിൽ തങ്ങി നിൽക്കുന്നു.

അസംബ്ലിക്കിടയിലെ ബാലന്‍റെ കുസൃതി:വീഡിയോ വൈറൽ.


അസംബ്ലി നടക്കുന്നതിനിടയിൽ ആസ്വദിച്ച് കോലുമിഠായി കഴിക്കുന്ന ബാലന്റെ വീഡിയോ ആണിത്. ഐഎഎസ് ഉദ്യോ​ഗസ്ഥനായ അവാനിഷ് ശരൺ ആണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. 30 സെക്കന്റ് ദൈർഘ്യമുള്ളതാണ് വീഡിയോ. 
കയ്യിൽ കോലുമിഠായുമായി കണ്ണടച്ച് അസംബ്ലിക്ക് നിൽക്കുന്ന കുട്ടിയെ ആണ് ആദ്യം വീഡിയോയിൽ കാണാനാകുന്നത്. ഇതേ സമയം ഒരു കുട്ടി പ്രാർത്ഥന ചൊല്ലികൊടുക്കുന്നു. ഇത് ഏറ്റു പറയുന്നതിനൊപ്പം മിഠായിയും ആസ്വദിച്ച് നുണയുകയാണ് ഈ കൊച്ചുമിടുക്കൻ. കൂപ്പിയ കൈക്കുള്ളിലാണ് കുട്ടി മിഠായി വച്ചിരിക്കുന്നത്.