വധു ധരിച്ച സാരി കണ്ട് വിവാഹത്തിൽ നിന്ന് പിൻമാറി വരൻ.

പറഞ്ഞുറപ്പിച്ച പല കല്യാണങ്ങളും മുടങ്ങിപ്പോകാറുണ്ട്. ചിലപ്പോൾ വധുവിന്റെ കാരണം കൊണ്ട് അല്ലെങ്കിൽ വരന്റെ കാരണം കൊണ്ട്. 

വധു ധരിച്ച സാരി കണ്ട് വിവാഹത്തിൽ നിന്ന് പിൻമാറി വരൻ.

പറഞ്ഞുറപ്പിച്ച പല കല്യാണങ്ങളും മുടങ്ങിപ്പോകാറുണ്ട്. ചിലപ്പോൾ വധുവിന്റെ കാരണം കൊണ്ട് അല്ലെങ്കിൽ വരന്റെ കാരണം കൊണ്ട്. 
പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുകയുടെ പേരിൽ കല്യാണം മുടങ്ങിപ്പോകുന്ന അവസ്ഥകളും കുറവല്ല. എന്നാൽ കല്യാണ പെണ്ണ് ധരിച്ച വസ്ത്രത്തിന്റെ പേരിൽ വിവാഹം മുടങ്ങിപ്പോയ സംഭവം കേട്ടിട്ടുണ്ടോ.എന്നാൽ അതും സംഭവിച്ചു. 
കർണാടകയിലെ ഹസ്സൻ ഗ്രാമത്തിലാണ് സംഭവം. രഘുകുമാറും സംഗീതയും കഴിഞ്ഞ ഒരു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം വിവാഹം വൈകുകയായിരുന്നു. ഒടുവിൽ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചപ്പോൾ കല്യാണ സാരി വില കുറഞ്ഞു എന്ന് പറഞ്ഞ് മുടങ്ങുകയും ചെയ്തു. എന്നാൽ ഒരുക്കങ്ങളൊക്കെ നടത്തി കല്യാണത്തിന് ഒരു ദിവസം മുമ്പ് ഇത്തരത്തിൽ പിൻമാറിയതിനെതിരെ വരനെതിരെയും ബന്ധുക്കൾക്കെതിരെയും ഹസ്സൻ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരിക്കുകയാണ്.