നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും.

വിശുദ്ധിയുടെ മാസമാണ് ഡിസംബര്‍. മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന മാസം.

നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും.


വിശുദ്ധിയുടെ മാസമാണ് ഡിസംബര്‍. മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന മാസം. ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്.
നക്ഷത്ര ദീപങ്ങളും ഉരുകിയൊലിക്കുന്ന മെഴുകുതിരി നാളങ്ങളും നക്ഷത്ര ദീപങ്ങളും പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. ക്രിസ്മസിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് നക്ഷത്ര വിളക്കുകളും ക്രിസ്മസ് ട്രീകളുമാണ്. ക്രിസ്മസ് ഒരുക്കങ്ങളില്‍ പ്രധാനവും ഇവതന്നെ‌. തിളക്കമേറിയ നക്ഷത്ര വിളക്കുകളും, വര്‍ണ്ണക്കടലാസുകളും, കൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ ഗൃഹാതുരതയുടെ പ്രതീകം കൂടിയാണ്. 
ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

സാന്‍റ ആയി എത്തിയത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി !

ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. നാടും നഗരവും ക്രിസ്മസ് ലഹരിയിൽ മുഴുകിക്കഴിഞ്ഞു. പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കി മറ്റൊരു ക്രിസ്മസ് കൂടി ആഘോഷിക്കാനൊരുങ്ങുന്ന എല്ലാവർക്കും ക്രിസ്മസ് ആശംസകള്‍.