പ്രവാസി യുവാവ്  ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു.

ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു.

പ്രവാസി യുവാവ്  ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു.


സൗദി : സൗദിയിൽ പ്രവാസി യുവാവ്  ജോലിയ്ക്കിടെ കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം കോട്ടപ്പടി കിഴക്കേതല സ്വദേശി കക്കേങ്ങൽ അഷ്‌റഫ്‌ (38) ആണ് മരിച്ചത്. ഹോട്ടലിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ  എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സാംത ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ തന്നെ ഖബറടക്കും. നിയമ നടപടിക്രമങ്ങൾ റഷീദ്, ഷൗക്കത്ത്, അഫ്സൽ, മുനീർ ഹുദവി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു