'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.

മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.

'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു.


കൊച്ചി : നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്യുന്ന ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്തു . മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.

സുരാജ് വെഞ്ഞാറമൂട് , ജോയ് മാത്യു , ഹരീഷ് കണാരന്‍ ,ലാല്‍ ജോസ് ശ്രീജ രവി എന്നിങ്ങനെ നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രം ഐശ്വര്യ സ്നേഹ മൂവീസിന്റെ ബാനറില്‍ കെ വി വിജയകുമാര്‍ പാലക്കുന്ന് ആണ് നിര്‍മിച്ചിരിക്കുന്നത്.