കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ടിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

ചാർളി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ടിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി


കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “നായാട്ട്”. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ചാർളി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിമിഷ സജയന്‍ ആണ് ചിത്രത്തിലെ നായിക. ജോജു ജോർജ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനകഥാപാത്രത്തെ ആവതെറിപ്പിക്കുന്നത്.

ഷാഹി കബീറിന്റേതാണ് രചന. സംഗീതം വിഷ്ണു വിജയ്, ഗാനരചന അന്‍വര്‍ അലി. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ‘ജോസഫ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ രചയിതാവാണ് ഷാഹി കബീർ. സംവിധായകന്‍ രഞ്ജിത്, ശശികുമാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഗോള്‍ഡ് കോയ്ന്‍ പിക്ച്ചേര്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.