രജിത് കുമാര്‍ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

രജിത് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.

രജിത് കുമാര്‍ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.


ബിഗ് ബോസ് മത്സരാര്‍ഥിയും പ്രഭാഷകനുമായ രജിത് കുമാര്‍ നായകനായി എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്വപ്നസുന്ദരി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ രാജ്കുമാറിന്‍റെ നായികയായി എത്തുന്നത്, ഡോക്ടറായ ഷിനു ശ്യാമളനാണ്. രജിത് കുമാര്‍ ഫേസ്ബുക്കിലൂടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. സണ്‍ ഗ്ലാസ് വെച്ച്‌ ബുള്ളറ്റ് മോട്ടോര്‍ സൈക്കിളില്‍ ഇരിക്കുന്ന രജിത് കുമാമാറിന്‍റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്.  സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഡോ. ഷിനുവും പുറത്തുവിട്ടു.

തേയിലത്തോട്ടത്തിന് നടുവില്‍ രജിത് കുമാറിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് ഷിനു ശ്യാമളന്‍ ഫേസ്ബുക്ക് പേജ് വഴി ഷെയര്‍ ചെയ്തിരിക്കുന്നത്. ജെ.കെ ഫിലിപ് ആണ് "സ്വപ്ന സുന്ദരി" സംവിധാനം ചെയ്യുന്നത്. സീതു ആന്‍സനാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. ഷിനു ശ്യാമളന്‍ ഇതാദ്യമായാണ് ഒരു സിനിമയില്‍ അഭിനയിക്കുന്നത്. ആരോഗ്യ സംബന്ധമായ ഫേസ്ബുക്ക് പോസ്റ്റുകളിലുടെ ശ്രദ്ധേയയാണ് ഡോ. ഷിനു ശ്യാമളന്‍. അതേസമയം ബിഗ് ബോസിന് പിന്നാലെ രജിത് കുമാര്‍ സിനിമയില്‍ മാത്രമല്ല, മിനി സ്ക്രീനിലും സജീവമാകുകയാണ്. ഏഷ്യാനെറ്റിലെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ആക്ഷേപഹാസ്യ പരമ്ബരയിലാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സ്ത്രീവിരുദ്ധമായ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് രജിത് കുമാര്‍. അതിനിടെയാണ് ബിഗ് ബോസ് മത്സരാര്‍ഥിയായി രജിത് കുമാര്‍ എത്തിയത്. ബിഗ് ബോസിലൂടെ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ ബിഗ് ബോസിനിടെ സഹ മത്സരാര്‍ഥി രേഷ്മയുടെ കണ്ണില്‍ മുളകുപൊടി തേച്ചതിനെ തുടര്‍ന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. പിന്നീട് അദ്ദേഹം അറസ്റ്റിലാകുകയും ചെയ്തു.