പ്രിയനായികമാരുടെ സന്തോഷനിമിഷം വൈറല്‍.

സന്തോഷവും സമാധാനവുമുള്ള കൂടിക്കാഴ്ചയായിരുന്നു അത്.

പ്രിയനായികമാരുടെ സന്തോഷനിമിഷം വൈറല്‍.


താരങ്ങള്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ പെട്ടെന്നാണ് വൈറലായി മാറുന്നത്. സിനിമാതിരക്കുകളെക്കുറിച്ച് മാത്രമല്ല മറ്റ് വിശേഷങ്ങളെക്കുറിച്ച് വാചാലരായും താരങ്ങളെത്താറുണ്ട്. നിമിഷനേരം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി മാറാറുമുണ്ട്. മലയാളത്തിന്റെ പ്രിയനായികമാരെ ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. നവ്യ നായര്‍ പങ്കുവെച്ച പുതിയ ഫോട്ടോയും കുറിപ്പും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. നാളുകള്‍ക്ക് ശേഷമുള്ള കൂടിച്ചേരലിന്റെ സന്തോഷം ഇരുനായികമാരുടേയും മുഖത്ത്  പ്രകടമാണ്.

സന്തോഷവും സമാധാനവുമുള്ള കൂടിക്കാഴ്ചയായിരുന്നു അത്. മഞ്ജു വാര്യരെ കണ്ടപ്പോള്‍ ആ സന്തോഷമാണ് തനിക്ക് അനുഭവപ്പെട്ടതെന്ന് താരം കുറിച്ചിട്ടുണ്ട്. മലയാളത്തിന്റെ സ്വന്തം നായികമാരാണ് ഇരുവരുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.