പലിശ നിരക്കുകള്‍ കുറച്ച്‌ ആര്‍.ബി.ഐ.

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നു മാസത്തേക്ക് കൂടി നീട്ടി.

പലിശ നിരക്കുകള്‍ കുറച്ച്‌ ആര്‍.ബി.ഐ.


ന്യൂഡല്‍ഹി: റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ച്‌ ആര്‍.ബി.ഐ. റിപ്പോ നിരക്ക് 4.4 ശതമാനത്തില്‍ നിന്ന് 4 ശതമാനമായാണ് കുറച്ചത്. റിവേഴ്‌സ് റിപ്പോ 3.5 ശതമാനമായും കുറച്ചു. കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ശ്രമം നടക്കുന്നുവന്ന് ഗവര്‍ണര്‍ അറിയിച്ചു.

വ്യവസായ മേഖലയിലും ഉത്പാദന രംഗത്തും വന്‍ഇടിവുണ്ടായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ജിഡിപി നെഗറ്റിവിലേക്ക് താഴും. ബാങ്ക് വായ്പകളുടെ മൊറട്ടോറിയം മൂന്നു മാസത്തേക്ക് കൂടി നീട്ടി. മൊറട്ടോറിയം കാലത്തെ വായ്പകള്‍ തവണകളായി അടക്കാം.