ഈ വാർത്തകൾ സത്യമല്ല; തുറന്ന് പറഞ്ഞ് ശ്രീനിഷ്.

ഇന്നലെ സോഷ്യൽ മീഡിയയിൽ മുഴുവൻ പേർളി ഗർഭിണിയാണെന്നുള്ള വാർത്ത പരന്നിരുന്നു.

ഈ വാർത്തകൾ സത്യമല്ല; തുറന്ന് പറഞ്ഞ് ശ്രീനിഷ്.


ബിഗ് ബോസിലൂടെ ഒന്നിച്ചവരാണ് പേർളിയും ശ്രീനിഷും. ഇരുവരും തമ്മിൽ ബിഗ് ബോസ് ഹോക്‌സിൽ വെച്ച് പ്രണയത്തിൽ ആകുകയായിരിക്കുന്നു. പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു പേർളിയും ശ്രീനിഷും. ഇപ്പോഴിതാ താരം ഗർഭിണയാണെന്നാണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്.

ഇന്നലെ സോഷ്യൽ മീഡിയയിൽ മുഴുവൻ പേർളി ഗർഭിണിയാണെന്നുള്ള വാർത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേർളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒന്നും പറഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ തന്റെ ഇൻസ്ടാഗം സ്റ്റോറി വഴി ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. ശ്രീനിഷ് പറഞ്ഞത് ഇതാണ് ” ഈ വാർത്തകൾ സത്യമല്ല..റൂമറുകളിൽ വീഴാതിരിക്കുക..ഞങ്ങൾ എല്ലാ സന്തോഷ നിമിഷങ്ങളും ഞങ്ങളുടെ ആരാധകരുമായി പങ്ക് വെക്കാറുണ്ട്..സമയം ശരി ആകുമ്പോൾ ഇതും അറിയിക്കും.” ഇതായിരുന്നു ശ്രീനിഷിന്റെ വാക്കുകൾ.

ഇരുവർക്കും ആശംസകളുമായി സോഷ്യൽ മീഡിയയിൽ ഒത്തിരി പേര് എത്തിയിരുന്നു. എല്ലാരും ശ്രീനിഷിന്റെ വാക്കുകൾ കേട്ടതോടെ പോസ്റ്റുകൾ റിമൂവ് ചെയ്തു. ഇരുവരുടെയും ഫാമിലി ആണ് പേർളി ഗര്ഭിണിയായ വിവരം പുറത്ത് വിട്ടതെന്നാണ് ന്യൂസ് പരന്നത്. എന്തായാലും പേർളി ശ്രീനിഷ് ഫാൻസ്‌ താരങ്ങൾക്ക് വലിയ പിന്തുണ ആണ് നൽകുന്നത്.