ഒമ്പതാം ക്ളാസുകാരനെ ആക്രമിച്ച് കനാലിൽ താഴ്ത്തി;കേസില്ലെന്ന് പോലീസ്.

രണ്ട് കൊല്ലമായിട്ടും പുറം ലോകത്ത് എത്താത്ത ഒരു കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കുകയാണ്‌.

ഒമ്പതാം ക്ളാസുകാരനെ ആക്രമിച്ച് കനാലിൽ താഴ്ത്തി;കേസില്ലെന്ന് പോലീസ്.


രണ്ട് കൊല്ലമായിട്ടും പുറം ലോകത്ത് എത്താത്ത ഒരു കൊലപാതകത്തിന്റെ ചുരുളുകൾ അഴിക്കുകയാണ്‌. മക്കളും, സ്കൂൾ വിദ്യാർഥിക്കളും ഒക്കെ ഉള്ള എല്ലാ മാതാപിതാക്കളും പള്ളികൂടത്തിലെ ഈ കുടികപയുടെ കൊല അറിയാതെ പോകരുത്. ഏക മകനെ നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോളും ഒരു തെല്ലും ഇൗ മാതാപിതാക്കൾക്ക് കുറവ് ഉണ്ടായിട്ടില്ല.

മകനെ നഷ്ടപെട്ടു 2 കൊല്ലം കഴിഞ്ഞിട്ടും മൊഴി എടുപ് പോലും പൂർത്തി ആയിട്ടില്ല. അക്രമികളെ പോലും ചോദ്യം ചെയ്തിട്ടില്ല പോലീസ്. 2018 മാർച്ച് 23 നാണ്‌ കൊല്ലം പുനലൂരിൽ വെഞ്ചേമ്പ് ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥി 14 കാരൻ ജിഷ്ണു കൊല്ലപ്പെട്ടത്. ഏക മകനെ ആയിരുന്നു കൂട്ടുകാരുടെ കുട്ടി പകയിൽ ഇല്ലാതാക്കിയത് എന്ന് കുടുംബം പറയുന്നു.

ജിഷ്ണുവിന്റെ പിതാവ് പറയുന്നത്:

ഭാര്യയും മകനും താനും അടങ്ങുന്ന കോച്ച് കുടുംബം ആയിരുന്നു തങ്ങളുടേത്. 2018 മാർച്ച് 23നു ഒമ്പതാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടര സമയത്ത് കണ്ടതാണ്. ഭാര്യ കൊല്ലത്ത് എസ് എൻ ട്രസ്റ്റിന്റെ ഓഫീസിൽ അക്കൗണ്ടന്റ് ആണ്. എട്ട് വയസുമുതൽ സ്കൂളിൽ നിന്നും എത്തിയാൽ മകൻ ഒറ്റക്ക് ആണ് ഇരിക്കുന്നത്. സംഭവ ദിവസം തങ്ങൾ വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയ മകന്റെ സീനിയർ വിദ്യാർത്ഥികൾ ആയ പത്താം ക്ലാസ്സ് വിദ്യാർഥികൾ ആറ് അറക്ക്‌ ശേഷം വീട്ടിൽ എത്തി ആക്രമിച്ച് കുട്ടിയെ കൂട്ടികൊണ്ട് പോവുക ആണ് ഉണ്ടായത്.

ഡ്രൈവർ ആയ താൻ ഒരു ക്ഷേത്രത്തിൽ നിൽക്കുമ്പോൾ 7.30 ഓടെ ഭാര്യ എത്തി വിളിക്കുകയും മകനെ കാണാൻ ഇല്ലെന്ന് പറയുകയും ചെയ്തു. വീടിന്റെ വാതിൽ തുറന്ന നിലയിലും മകന്റെ ഷർട്ട് കഴുകി ഇട്ട നിലയിൽ വെള്ളം വീഴുന്നും ഉണ്ടെന്ന് ഭാര്യ പറഞ്ഞു. സാധാരണ തങ്ങൾ ആരെങ്കിലും വന്ന് വിളിക്കുമ്പോൾ ആണ് കുട്ടി വത്തിൽ തുറക്കുന്നത്. തുടർന്ന് മകന്റെ കൂട്ടുകാരുടെ വീട്ടിൽ വിളിച്ച് അന്വേഷിച്ചു. 5 മണിക്ക് തിരികെ എത്തി എന്ന് അവർ അറിയിച്ചു. സുഹൃത്തിനോട് അത്യാവശ്യം ആയി വീട് വരെ ചെല്ലുവാൻ പറഞ്ഞു.

9 മണിക്ക് വീട്ടിൽ തിരികെ എത്തിയപ്പോൾ വീടിന്റെ പരിസരം ആകെ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. തങ്ങളുടെ വീട് കനാലിന്റെ അരികിൽ ആണ്. കുട്ടികാലം മുതൽ മകന് പരിചയം ഉള്ള വഴി. അന്ന് ഇട്ടിരുന്ന ഡ്രസ്സ് കനാലിന്റെ അരികിൽ കൊണ്ട് വെച്ചിരുന്നു. കുളിക്കാൻ ഇറങ്ങിയപ്പോൾ വീണത് എന്ന് കരുതാൻ ആകും അങ്ങനെ ചെയ്തത്. ഒരിക്കൽ പ്രദീപ് എന്ന ആളുടെ മകൻ ആദർശ് മകനെ വീട്ടിലേക്ക് വരുന്ന വഴി സംഘം ചേർന്ന് ആക്രമിച്ചിരുന്നു.

  രാത്രി ഇരുചക്ര വാഹനത്തില്‍ എത്തി വലിച്ചെറിഞ്ഞത് ചാക്കില്‍ കെട്ടിയ കാലുകളും തലയും അറ്റ പുരുഷന്റെ മൃതദേഹം.

സ്‌പോര്‍ട്‌സിലും മറ്റും അവരേക്കാള്‍ മുന്നിലായി പോയി എന്നതായിരുന്നു കാരണം. സ്‌പോര്‍ട്‌സിലും ആര്‍ട്‌സിലും മകന്‍ മുന്നിലായിരുന്നു. ആ ഒരു കാരണംകൊണ്ടു തന്നെ അവന് നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു. ഇത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയും സമീപവാസിയുമായ ആദര്‍ശിന് ഇഷ്ടപ്പെട്ടില്ല. ഈ കുട്ടിയും കൂട്ടുകാരും ചേര്‍ന്ന് സ്‌പോര്‍ട്‌സ് ഡേയുടെ തലേന്ന് മകനെ ആക്രമിച്ചു. സ്‌പോര്‍ട്‌സിന് പോകെണ്ടെന്ന് പറയും എന്നുള്ളത് കൊണ്ട് മകന്‍ ഈ കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. മകന്റെ തിരോധാനത്തിന് ശേഷമാണ് ഈ വിവരം താന്‍ ആറിയുന്നത്.

മാര്‍ച്ച് 23ന് വൈകിട്ട് ആറരക്ക് മുറ്റത്ത് നിന്ന് കുട്ടി തുണി കഴുകുന്നത് കണ്ടവര്‍ ഉണ്ട്. ആറരയ്ക്കും ഏഴരയ്ക്കും ഇടയ്ക്കുള്ള സമയത്താണ് വീടു കയറി ആക്രമിച്ച് മകനെ കൊണ്ടു പോയത്. പാരലല്‍ കോളേജ് നടത്തുന്ന മനോജ് ലാല്‍ എന്നയാളുടെ കസ്റ്റഡിയില്‍ ആയിരുന്നിരിക്കണം കുട്ടി. രണ്ട് പേരുടെ ഫീസ് തന്റെ മകന്‍ കാരണം നഷ്ടപ്പെട്ടു. ആ ഒരു കാരണം കൊണ്ടു തന്നെ മനോജ് ലാലിന് തന്റെ മകനോട് വ്യക്തമായ വിദ്വേഷവും വൈരാഗ്യവും ഉണ്ടായിരുന്നു. ഒരു ദിവസം തന്റെ കയ്യില്‍ അവനെ കിട്ടിയാല്‍ ശരിപ്പെടുത്തുമെന്ന് പബ്ലിക്കായി മനോജ് ലാല്‍ പറഞ്ഞിട്ടുണ്ട്.

മകനെ കാണാനില്ലെന്ന് പറഞ്ഞ സമയം മനോജ് ലാല്‍ വീട്ടില്‍ വ്ന്നിരുന്നു. വീട്ടില്‍ മകന്‍ പഠിക്കുന്ന മേശയുടെ താഴെ രക്തം ഉണ്ടായിരുന്നു. ഇത് മനോജ് ലാല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ച് കാണിച്ചു. ഇത് കണ്ടപ്പോഴെ മനോജ് ലാല്‍ ഇത് രക്തമാണല്ലോ എന്ന് പറയുകയും അത് തുടച്ച് വെച്ച് പോവുകയും ചെയ്തു. പിന്നീട് എന്നെ ആരെങ്കിലും സഹായിക്കാന്‍ എത്തിയാല്‍ അവരെ തിരിച്ച് ഓടിച്ച് വിടുന്ന ജോലിയായിരുന്നു അദ്ദേഹം ചെയ്തത്. 24-ാം തീയതിയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിയപ്പോള്‍ മരിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. കാണാതായി 14 മണിക്കൂര്‍ കഴിഞ്ഞാണ് കുട്ടിയെ കണ്ടെത്തുന്നത്. ആസുപത്രിയില്‍ ഉണ്ടായിരുന്നവരോട് മുറിവ് വല്ലതും ഉണ്ടോ എന്ന് തിരക്കിയപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. അവര്‍ തന്നെ സഹായിക്കുകയാണെന്ന് ആണ് കരുതിയത്. എന്നാല്‍ അവര്‍ പ്രതികളെയാണ് സഹായിച്ചിരുന്നത്. തെളിവുകള്‍ തന്റെ കയ്യില്‍ കിട്ടുന്നതിന് ഒരു മാസം മുമ്പാണ് ഈ വിവരങ്ങള്‍ താന്‍ അറിയുന്നത്.

  ദുരൂഹ സാഹചര്യത്തിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം: മാതാപിതാക്കൾ കസ്റ്റഡിയിൽ.

മകനെ കണ്ടെത്തിയപ്പോള്‍ ഒരു നിക്കര്‍ മാത്രമായിരുന്നു ശരീരത്തില്‍ ഉണ്ടായിരുന്നത്. മലവും രക്തവും നിറഞ്ഞിരുന്നു. ഈ വിവരം ഇന്‍ക്വിസ്റ്റ് നടത്തിയ പോലീസ് പോലും പ്രതികളെ രക്ഷിക്കാനായി മറച്ചുവെച്ചു. പുറത്തും മുതുകത്തും മര്‍ദ്ദിച്ച പാടുകളുമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കി. പ്രധാനമന്ത്രിക്ക് മെയില്‍ അയച്ചു. പരാതി സ്വീകരിച്ചു എന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും മെസേജ് വന്നു. തുടര്‍ന്ന് രണ്ട് മാസം കഴിഞ്ഞ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും പുനലൂര്‍ പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതിന് ശേഷമാണ് 150 ദിവസം എടുത്ത്ാണ് 10 കിലോമീറ്റര്‍ സഞ്ചരിച്ച് തന്റെ വീട്ടിലെത്തി തന്റെ മൊഴി രേഖപ്പെടുത്തിയത്. എവിടെ ചെന്നാലും തന്റെ വിദ്യാഭ്യാസ യോഗ്യതയാണ് തിരക്കുന്നത്. ഒരിക്കല്‍ ഇന്‍ക്വിസ്റ്റ് നട്തതിയ പോലീസ് ഉദ്യോഗസ്ഥനാണ് കുട്ടിയുടെ മരണം മുങ്ങി മരണം എന്ന് സ്ഥിരീകരിച്ചു എന്ന് വിളിച്ച് അറിയിക്കുന്നത്. ആ റിപ്പോര്‍ട്ട് വാങ്ങി എസ് പി റാങ്കിലുള്ള സുഹൃത്തിനെ വിളിച്ച് വായിച്ചു കേള്‍പ്പിച്ചപ്പോള്‍ എട്ടോളം മുറുവുകളുടെ ലിസ്റ്റാണുള്ളത്. ഇതിന് മുകളിലായി ആന്റി മോട്ടം എന്ന് രേഖപ്പെടുത്തിയിരുന്നു. ജിഷ്ണു ലാലിന്റെ അച്ഛന്‍ പറഞ്ഞു. വീട്ടില്‍ നിന്നും 4 കിലോമീറ്റര്‍ അകലെ കനാലിലാണ് ജിഷ്ണു ലാലിനെ കണ്ടെത്തിയത്.