രാജ്യത്ത് കോവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി​യി​ലേ​ക്ക്

78,614 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

രാജ്യത്ത് കോവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി​യി​ലേ​ക്ക്


ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ര​ക്കോ​ടി​യി​ലേ​ക്ക് . കേ​ന്ദ്ര​സ​ർ​ക്കാ​രും ജോ​ണ്‍​സ്ഹോ​പ്കി​ൻ​സ് സ​ർ​വ​കാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം രാ​ജ്യ​ത്ത് 4,751,788 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്.

78,614 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യും ചെ​യ്തു. 3,699,298 പേ​ർ രോ​ഗ​മു​ക്തി നേ​ടി.ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ര​ണ്ടാ​മ​ത്തെ രാ​ജ്യ​മാ​ണ് ഇ​ന്ത്യ. അ​മേ​രി​ക്ക​യാ​ണ് ഒ​ന്നാ​മ​ത്. മ​ഹാ​രാ​ഷ്ട്ര, ആ​ന്ധ്രാ​പ്ര​ദേ​ശ്, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ലു​ള്ള​​ത്.

 

മ​ഹാ​രാ​ഷ്ട്ര​യി​ൽ 10 ല​ക്ഷ​ത്തി​നു മു​ക​ളി​ലും ആ​ന്ധ്ര​യി​ൽ അ​ഞ്ച​ര​ല​ക്ഷ​ത്തി​ന​ട​ത്തും കോ​വി​ഡ് ബാ​ധി​ത​രു​ണ്ട്. ത​മി​ഴ്നാ​ട്ടി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​ഞ്ച് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യി​ലും നാ​ല് ല​ക്ഷ​ത്തി​ലേ​റെ​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ട്.ഉ​ത്ത​ർ​പ്ര​ദേ​ശ് ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റ​പ്പേ​ർ​ക്ക് വൈ​റ​സ് ബാ​ധി​ച്ച​പ്പോ​ൾ ഡ​ൽ​ഹി, പ​ശ്ചി​മ​ബം​ഗാ​ൾ, ബി​ഹാ​ർ, തെ​ല​ങ്കാ​ന, ഒ​ഡീ​ഷ, അ​സം, ഗു​ജ​റാ​ത്ത്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​രു ല​ക്ഷ​ത്തി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം