പാക് വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു.

ജനവാസ കേന്ദ്രത്തിലേക്കാണ് തകർന്ന് വീണത്.

പാക് വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു.


ഇസ്ലാമാബാദ് : പാകിസ്ഥാൻ വിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകർന്നു വീണു. 91 യാത്രക്കാരും, എട്ട് ജീവനക്കാരുമായി എത്തിയ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന്റെ ലാഹോർ-കറാച്ചി യാത്രാവിമാനമാണ് ലാൻഡിങ്ങിന് മുന്നേ ജ​ന​ങ്ങ​ള്‍ തി​ങ്ങി ​പാ​ര്‍​ക്കു​ന്ന ജി​ന്നാ കോ​ള​നി​ക്ക് മു​ക​ളി​ലേ​ക്കാ​ണ് തകർന്ന് വീണത്.

ലാ‍ന്‍ഡിങ്ങിന് ഏതാനും മിനിറ്റുകള്‍ക്കു മുന്‍പ് വിമാനവുമായുള്ള ആശയവിനിമയബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.

പാക്കിസ്ഥാന്‍ സേനയുടെ ദ്രുത പ്രതികരണ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്സ് സിന്ധ് ട്രൂപ്പും സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിമാനം വീണതിനെ തുടര്‍ന്ന് പരുക്കേറ്റ 25 സ്ഥലവാസികളെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

കറാച്ചിയിലെ എല്ലാ ആശുപത്രികളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ആകാശത്ത് ഉള്ളപ്പോള്‍ വിമാനത്തിന് തീപ്പിടിച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നതെന്ന് പാകിസ്ഥാനി മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.