കാഴ്ചയില്‍ ചെറുതാണെങ്കിലും കടുക് അത്ര നിസാരക്കാരനല്ല.

എന്തിനാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത് എന്നത് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും.

കാഴ്ചയില്‍ ചെറുതാണെങ്കിലും കടുക് അത്ര നിസാരക്കാരനല്ല.


കാഴ്ചയില്‍ ചെറുതാണങ്കിലും കടുക് മനുഷ്യന് നല്‍കുന്ന ഗുണങ്ങള്‍ ഇമ്മിണി വലുതാണ് സര്‍വരോഗ സംഹാരിയായ ഒരു നിത്യൗഷധമാണ് കടുക് എന്ന് പറയാം. എന്തിനാണ് എല്ലാ കറികളിലും കടുക് ചേര്‍ക്കുന്നത് എന്നത് നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും അസുഖങ്ങള്‍ അകറ്റാനുള്ള കടുകിന്റെ മാന്ത്രിക ഗുണങ്ങള്‍ കൊണ്ടുതന്നെയാണത്.
കടുക് ദിവസവും ആഹാരത്തിന്റെ ഭാഗമാക്കുന്നതിലൂടെ ആസ്മ, റ്യൂമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നീ അസുഖങ്ങള്‍ വരാതെ സംരക്ഷിക്കും. ഈ അസുഖമുള്ളവര്‍ കടുക് നിത്യേന കഴിച്ചാല്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങും. ആരോഗ്യകരമായി വടിവൊത്ത ശരീരം സ്വന്തമാക്കാനുള്ള ഉത്തമ മാര്‍ഗം കൂടിയാണ് കടുക്. ശരീരത്തില്‍ അമിത കൊഴുപ്പ് അടിഞ്ഞുകൂടാതെ ഇത് സംരക്ഷിക്കും.

ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മൈഗ്രെയ്ന്‍. ഇത് ചെറുക്കാനും കടുകിനു കഴിവുണ്ട്. സെലേനിയം, മഗ്നീഷ്യം എന്നിവ ധാരാളമായി കടുകില്‍ അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിന് ഉത്തമമാണ്. ചര്‍മ്മ സംരക്ഷനത്തിനും കടുക് നല്ലതാണ്.