സൗജന്യ പയർവർഗ വിഹിതം മെയ് 20 നകം തന്നെ കൈപ്പറ്റണം

സൗജന്യ പയർവർഗ വിഹിതം മെയ് 20 നകം തന്നെ കൈപ്പറ്റണം


മലപ്പുറം: പി.എച്ച്.എച്ച് (പിങ്ക് കാര്‍ഡ്) എ.എ.വൈ,(മഞ്ഞ കാര്‍ഡ്)  വിഭാഗത്തില്‍പ്പെട്ട മുന്‍ഗണനാ റേഷന്‍ കാര്‍ഡുടമകള്‍ക്ക്   പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരം 2020 ഏപ്രില്‍ മാസത്തേക്കനുവദിച്ച   ഒരു കിലോ പയര്‍വർഗം മെയ് മാസത്തെ സാധാരണ റേഷനോടൊപ്പം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു. 2020 മെയ്, ജൂണ്‍ മാസങ്ങളിലെ സൗജന്യ പയര്‍വര്‍ഗ വിഹിതം   വിതരണം ചെയ്യുന്ന  തീയതി പ്രത്യേകം അറിയിക്കും. മെയ് മാസത്തെ സാധാരണ റേഷന്‍  മെയ് 20 നകം തന്നെ  എല്ലാ കാര്‍ഡുമകളും കൈപ്പറ്റണം.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത സമയത്ത്  കിറ്റ് കൈപ്പറ്റാത്ത എ.എ.വൈ., പി.എച്ച്.എച്ച് (മഞ്ഞ,പിങ്ക് കാര്‍ഡുകള്‍ ) വിഭാഗത്തില്‍പ്പെട്ട  കാര്‍ഡുടമകള്‍ക്ക് കിറ്റ് ബന്ധപ്പെട്ട റേഷന്‍ കടയില്‍ നിന്നും വാങ്ങാന്‍ അവസരം. പൊതുവിഭാഗം സബ്സിഡി (നീല) കാര്‍ഡ് ഉടകള്‍ക്കുള്ള സൗജന്യകിറ്റ് റേഷന്‍ കാര്‍ഡിന്റെ അവസാന അക്ക പ്രകാരം മെയ് 14  വരെ വിതരണം ചെയ്യും. ബയോ മെട്രിക് സംവിധാനം പ്രവര്‍ത്തിക്കാതെ വന്നാല്‍ ഒറ്റത്തവണ പാസ്വേര്‍ഡ് ഉപയോഗിച്ചോ മാന്വല്‍ മോഡ് വഴിയോ കിറ്റ് വിതരണം ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ലഭിക്കാൻ ഫേസ്ബുക് പേജ് ലൈക്ക് ചെയ്യൂ