തിന്മകൾക്കെതിരെ പകയുടെ പുതിയ കരുക്കളുമായി 'കൗരവസേന' ട്രെയ്ലർ റിലീസ് ചെയ്തു

പുതിയകാവിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ  വിനീഷ്, ബിനോയ്‌ ഇടത്തിനകത്ത്, ബിനു തങ്കച്ചൻ  എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം..

തിന്മകൾക്കെതിരെ പകയുടെ പുതിയ കരുക്കളുമായി 'കൗരവസേന' ട്രെയ്ലർ റിലീസ് ചെയ്തു പുതിയകാവിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ  വിനീഷ്, ബിനോയ്‌ ഇടത്തിനകത്ത്, ബിനു തങ്കച്ചൻ  എന്നിവർ ചേർന്ന് നിർമിക്കുന്ന  "കൗരവ സേന"  എന്ന മലയാള സിനിമയുടെ കഥയും സംവിധാനവും ഗോപൻ ശ്രീധർ നിർവഹിക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ ട്രെയ്ലർ റിലീസ് കഴിഞ്ഞ ദിവസം നടന്നു.
അങ്കമാലി ഡയറീസിലെ പ്രമുഖ താരങ്ങൾ ആയ സിനോജ്, ബിറ്റോ, എന്നിവർക്കൊപ്പം കിരൺരാജ്, വിനീഷ്, ബിനോയ്‌ ഇടത്തിനകത്ത്, ആരുഷ് ദേവ്, ദിനേശ്, മെജോ ജെല്ലിക്കെട്ട്, ഷൈജൻ മണി, ദിനേശ് വാസുദേവ്, സിജു മാപ്രാണി, ജോസ് ഈനൻ, ബിസ, ആതിര, തേജു എന്നിവർ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.
രചന, സംവിധാനം -ഗോപൻ ശ്രീധർ,ക്യാമറ -മിഥു ബാലകൃഷ്ണൻ ,സംഗീതം - വിപിൻ, ആലാപനം - പർവ്വതി രവി
കലാസംവിധാനം -കണ്ണൻ മുണ്ടത്തിക്കോട് ,മേക്കപ്പ് - വിജയൻ കേച്ചേരി,
പി.ആർ.ഒ- അയ്മനം സാജൻ.
തിന്മകൾക്കെതിരെ പകയുടെ പുതിയ കരുക്കളുമായി, മുമ്പോട്ട് നീങ്ങുന്ന നാല്  യുവാക്കളുടെ യാത്രയുടെ കഥ പറയുന്ന  കൗരവസേന" തൃശൂർ, പാലക്കാട്, കമ്പം, ഇടുക്കി, എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയായി.