വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ​​ കൊ​ല​യാ​ളി​ക​ൾ സീ​രി​യ​ൽ കി​ല്ലേ​ഴ്സ്.

ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യതിന് സമാനമായി ഒ​മ്പ​തു പേ​രെ കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​വ​ർ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സ​മ്മ​തി​ച്ചെ​ന്നു

വെ​റ്റ​റി​ന​റി ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യ​​ കൊ​ല​യാ​ളി​ക​ൾ സീ​രി​യ​ൽ കി​ല്ലേ​ഴ്സ്.


ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ൽ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ  കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ൾ പ​ര​മ്പ​ര കൊ​ല​യാ​ളി​ക​ളെ​ന്നു പോ​ലീ​സ്. വ​നി​താ ഡോ​ക്ട​റെ കൊ​ല​പ്പെ​ടു​ത്തി​യതിന് സമാനമായി ഒ​മ്പ​തു പേ​രെ കൂ​ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​യി ഇ​വ​ർ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ സ​മ്മ​തി​ച്ചെ​ന്നു പോ​ലീ​സ് ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു വെ​ളി​പ്പെ​ടു​ത്തി.

കേ​സി​ലെ പ്ര​തി​ക​ളും പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ൽ കൊല്ലപ്പെട്ടവരുമായ മു​ഹ​മ്മ​ദ് ആ​രി​ഫ് (26), ചി​ന്ത​കു​ന്ത ചെ​ന്ന​കേ​ശ​വ​ലു (20) എ​ന്നി​വരാണ് മു​മ്പും സ​മാ​ന​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട​ത്. പീ​ഡി​പ്പി​ച്ച ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ത്തി​ക്കു​ക​യു​മാ​ണ് ഇ​വ​ർ ചെ​യ്ത​ത്. രം​ഗ​റെ​ഡ്ഡി, സം​ഗ​റെ​ഡ്ഡി, മ​ഹ​ബൂ​ബ ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു മൂ​ന്നു കൊ​ല​പാ​ത​ക​ങ്ങ​ൾ. മ​റ്റ് ആ​റു കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​വ​ർ ക​ർ​ണാ​ട​ക​യി​ലാ​ണു ന​ട​ത്തി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു ച​ര​ക്കു​ക​ൾ ഹൈ​ദ​രാ​ബാ​ദി​ൽ എ​ത്തി​ക്കു​ന്ന ലോ​റി​യി​ലെ ജീ​വ​ന​ക്കാ​രാ​യി​രു​ന്നു ഇ​വ​ർ. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ർ​ക്കാ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റാ​യ ഇ​രു​പ​ത്തി​യാ​റു​കാ​രിയെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇവർ മൃ​ത​ദേ​ഹം ക​ത്തിക്കുകയായിരുന്നു.

Read This: ദേശീയ പൗരത്വ ഭേദഗതി നിയമം; നടപ്പിലാക്കുന്നതിന് സ്റ്റേ ഇല്ല.

ദേ​ശീ​യ പാ​ത​ക​ൾ​ക്കു സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ കേ​സു​ക​ൾ പു​ന​ര​ന്വേ​ഷി​ക്കാ​നാ​ണു പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​നാ​യി, ക​ർ​ണാ​ട​ക​യി​ലെ റ​യ്ചു​ർ, ക​ല​ബു​ർ​ഗി, കൊ​പ്പ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു പോ​ലീ​സ് സം​ഘ​ത്തെ അ​യ​ച്ചി​ട്ടു​ണ്ട്. പ്ര​തി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​വ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്കാ​നാ​ണു പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്.