കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി.

വാക്‌സിന്‍ ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും .

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി.


കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ ലഭിച്ചേക്കുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി. വാക്‌സിന്‍ ലഭികുന്നതിന് 2024 അവസാനം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും . ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണക്കമ്പനിയുടെ തലവനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ വേഗം ലഭ്യമാക്കാന്നതിനായി വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദനശേഷി ഇനിയും വര്‍ധിപ്പിച്ച് തുടങ്ങിയിട്ടില്ലെന്ന് പുണെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അദാര്‍ പൂനവാല വ്യക്തമാക്കി. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡ് വാക്‌സിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം വച്ചുപുലര്‍ത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ലോകത്തുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭിക്കണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷംവരെ കാത്തിരിക്കേണ്ടിവരും. എന്നാല്‍ വളരെവേഗം വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക് നിലവില്‍ ആരെങ്കിലും എത്തിയതായി തനിക്ക് അറിവിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്ന ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം അഞ്ച് രാജ്യാന്തര കമ്പനികളുമായി പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലഭ്യമിടുന്നത്. രണ്ട് ഡോസ് വാക്‌സിനാണ് വേണ്ടിവരുന്നതെങ്കില്‍ ലോകത്തിന് മുഴുവനായി 1500 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കേണ്ടി വരുമെന്ന് പൂനവാല നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.