മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു

ഇന്നലെ വൈകിട്ടാണ് സംഭവം

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു


കൊല്ലം: മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ അടിച്ചുകൊന്നു. വണ്ടിക്കാട് കോളനിയില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് പ്രശാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചാലംമൂട് കുരീപ്പുഴയില്‍ ഇന്നലെ വൈകിട്ടാണ് സംഭവം

കളിയാക്കിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടീല്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ജോസിനെ പ്രശാന്ത് വിളിച്ചിറക്കുകയായിരുന്നു. ജോലിക്കാര്യം സംസാരിക്കാനാണെന്ന് പറഞ്ഞായിരുന്നു വിളിച്ചത്.

എന്നാല്‍, ശബ്ദം കേട്ട് ജോസിന്റെ വീട്ടുകാര്‍ എത്തുമ്ബോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്നതാണ് കാണുന്നത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മദ്യപാനത്തെ തുടര്‍ന്ന് കൊല്ലത്ത് രണ്ടു ദിവസത്തിനുള്ളില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.