യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.

അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വച്ചാണ് യുവാവിന് വെട്ടേറ്റത്.

യുവാവിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.


തൃശ്ശൂര്‍: തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. കണ്ണന്‍കുഴി താളത്തുപറമ്പില്‍ പ്രദീപ് ( 39) ആണ് മരിച്ചത്. അതിരപ്പിള്ളി കണ്ണന്‍കുഴി പാലത്തിന് സമീപം വച്ചാണ് യുവാവിന് വെട്ടേറ്റത്. ഇന്ന് വെളുപ്പിന് 1.30 ഓടെ ആണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. അതിരപ്പിള്ളി പ്ലാന്റേഷനിലെ പമ്പ് ഓപ്പറേറ്റര്‍ ആണ് മരിച്ച പ്രദീപ്.

കണ്ണന്‍കുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

 കൊറോണയെ പിന്നിലാക്കി കേരളം.