ഗൃഹനാഥനെ മര്‍ദ്ദിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍.

രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു

ഗൃഹനാഥനെ മര്‍ദ്ദിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്നു യുവാക്കള്‍ അറസ്റ്റില്‍.


അടൂര്‍: രണ്ടുവര്‍ഷം മുന്‍പ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന മൂന്ന് യുവാക്കള്‍ അറസ്റ്റിലായി. തമിഴ്നാട് കന്യാകുമാരി സ്വദേശികളായ വിളവന്‍കോട് കോവില്‍വിള പുത്തന്‍വീട്ടില്‍ രതീഷ് കുമാര്‍ (32), പെരുമാങ്കോട് പുത്തന്‍വീട്ടില്‍ സുധീഷ് ബോസ് (31), പെരുമാങ്കോട് പുത്തന്‍വീട്ടില്‍ സുഭാഷ് ബോസ് (33) എന്നിവരെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

Read This: കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു.

രതീഷിനെയും സുധീഷിനെയും തിരുവനന്തപുരത്തുനിന്നും സുഭാഷിനെ പത്തനംതിട്ടയില്‍ നിന്നുമാണ് ചൊവ്വാഴ്ച പിടികൂടിയത്. ഒന്നാം പ്രതി തിരുവനന്തപുരം സ്വദേശി മനു കോടതി ജാമ്യത്തിലാണ്. 
പെണ്‍കുട്ടിയുടെ വീടിനടുത്ത് ടാപ്പിംഗ് ജോലിക്കു വന്നതായിരുന്നു ഇവര്‍. പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത പിതാവിനെ ഇവര്‍ വീടുകയറി മര്‍ദ്ദിച്ചിരുന്നു. തടസം പിടിക്കാന്‍ ചെന്ന പെണ്‍കുട്ടിയേയും ഇവര്‍ മര്‍ദ്ദിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. 2017 ജൂലൈ 31നാണ് കേസിന് ആസ്പദമായ സംഭവം. തെങ്ങമത്തുള്ള വീട്ടിലെ ഗൃഹനാഥനെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ് കേസ്. തിങ്കളാഴ്ച രാത്രിയിലാണ് അടൂര്‍ പൊലീസ് ഇവരെ പിടികൂടിയത്.