കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് എത്തും..

ഐ എസ് എല്‍ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ എത്തും.

കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് എത്തും..


ഐ എസ് എല്‍ ആറാം സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ എത്തും. ആദ്യം സീസണ്‍ ടിക്കറ്റുകള്‍ ആകും വില്‍പ്പനയ്ക്ക് എത്തുക. സീസണ്‍ ടിക്കറ്റുകള്‍ സ്വന്തമാക്കുന്നവര്‍ക്ക് ആകര്‍ഷകമായ പല സമ്മാനങ്ങളും ഒപ്പം ലഭിക്കും. ഇന്ന് രാത്രി 8 മണിക്ക് ആകും ടിക്കറ്റിന്റെ പ്രഖ്യാപനം എത്തുക.
ഒക്ടോബര്‍ 20ന് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ കൊല്‍ക്കത്തയും തമ്മിലുള്ള മത്സരത്തോടെയാകും സീസണ്‍ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരം കൊച്ചിയില്‍ ആണ് എന്നതു കൊണ്ട് തന്നെ ടിക്കറ്റ് വന്നാല്‍ പെട്ടെന്ന് വിറ്റു തീരാന്‍ സാധ്യതയുണ്ട്. ടിക്കറ്റിന് വില കൂട്ടില്ല എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.