ഇന്ന് ലോക നഴ്‌സസ് ദിനം.

ആതുര സേവനത്തിലൂടെ മാനവ സ്‌നേഹത്തിന്റെ ഉദാത്ത മാതൃകകള്‍.

ഇന്ന് ലോക നഴ്‌സസ് ദിനം.


ഇന്ന് ലോക നഴ്‌സസ് ദിനം,  പരിചരണം, ശിശ്രൂഷ, എന്നീ 2 വാക്കിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്നവർ വേറെയാരുണ്ട്.ഈ ലോകത്ത് തന്നെ ഏറ്റവും വിശ്വാസവും പരിചരണവും നൽകുന്ന ഒരു സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് നഴ്‌സുമാർ. ഒരിക്കലെങ്കിലും ആശുപത്രിയിൽ കിടന്നിട്ടുള്ളവർക്ക് അതറിയാനാകും. ചിലപ്പോഴെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ഒറ്റയ്ക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് അവർ മാത്രമാണ്.

മെഡിക്കൽ രംഗത്ത് നഴ്‌സുമാർ വഹിക്കുന്ന പ്രധാന പങ്കിനെ കണക്കിലെടുത്തുകൊണ്ടാണ് ലോകാരോഗ്യ സംഘടന (WHO) കഴിഞ്ഞ ഏപ്രിൽ 7ന് നടന്ന ലോകാരോഗ്യ ദിനത്തിൽ 2020 വർഷത്തെ നഴ്‌സുമാരുടേയും മിഡ്‌വൈഫുകളുടെയും വർഷമായി ആചരിക്കാൻ തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിലിൽ ഇന്നുള്ളതിൽവെച്ച് ഏറ്റവും വലിയ തൊഴിൽ വിഭാഗമാണ് നഴ്സിംഗ് രംഗം. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ആകെ 59% ആരോഗ്യ വിദഗ്ധരുണ്ട്. എന്നാൽ ആഗോളതലത്തിലായി ആകെ 28 ദശലക്ഷത്തിൽ താഴെ നഴ്‌സുമാരുമാണുളളത്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ കണക്കിലെടുക്കുമ്പോൾ ലോകത്തിനാവശ്യമായ നേഴ്സുമാരുടെ എണ്ണം 5.9 ദശലക്ഷത്തോളം കുറവാണ് എന്നാണ് കണ്ടെത്തൽ.

നഴ്‌സുമാർ ഈ ലോകത്തിന് നൽകുന്ന മൂല്യത്തെക്കുറിച്ചും അവർ പലപ്പോഴും അഭിമുഖീകരിക്കുന്ന വെല്ലുവിളി നിറഞ്ഞ ജീവിതാവസ്ഥകളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കാനും ഈ തൊഴിൽ രംഗത്തേക്ക് കൂടുതൽ ആളുകളെ കൂട്ടിക്കൊണ്ടുവരാനുമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിനുകൾക്ക് തുടക്കം കുറിച്ചിരിക്കുന്നു ലോകാരോഗ്യ സംഘടന.