സംസ്ഥാനത്ത് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി.

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 28

സംസ്ഥാനത്ത് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി.


തിരുവനന്തപുരം: സംസ്ഥാനത്ത് 3 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍. അതേസമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നിലവില്‍ സംസ്ഥാനത്ത് ആകെ 28 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്‌ ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യാത്രകള്‍ക്കടക്കം ഈ മേഖലയില്‍ നിയന്ത്രണമുണ്ട്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്ന് 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.