അമ്മയുടെ ജീവനുവേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ വർഷയുടെ വെബ്‌സീരിസ്‌ ട്രെയിലർ പുറത്ത്.

അമ്മയ്ക്ക് വേണ്ടി തന്റെ കരൾ പകുത്ത് നൽകിയ മകൾ.

അമ്മയുടെ ജീവനുവേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ വർഷയുടെ വെബ്‌സീരിസ്‌ ട്രെയിലർ പുറത്ത്.


ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുമുൻപാണ് വർഷ എന്ന പെൺകുട്ടി അമ്മയുടെ ജീവനുവേണ്ടി എല്ലാവരോടും കരഞ്ഞ് അപേക്ഷി ക്കുന്നത് നാം സോഷ്യൽ മീഡിയയിലൂടെ കാണുന്നത്. ഒന്നുമില്ലായ്മയിൽ നിന്നും പ്രതീക്ഷയോടെ കടന്ന് വരുന്ന ചെറിയ കലാകാരി കൂടിയാണ് വർഷ എന്ന കണ്ണൂരുകാരി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം അമ്മയ്‌ക്കൊപ്പം ഹോസ്പിറ്റലിൽ വിശ്രമത്തിലാണ് വർഷ ഇപ്പോൾ. അമ്മയ്ക്ക് വേണ്ടി തന്റെ കരൾ പകുത്ത് നൽകിയ മകൾ. അമ്മയേയും മകളെയും കൈവിടാതെ കൂടെ നിർത്തിയ സമൂഹം അവൾക്ക് നൽകിയ ആശ്വാസവും പരിഗണനയും ചെറുതൊന്നുമല്ല.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വർഷ അഭിനയിച്ച വെബ്‌സീരിസിന്റെ ട്രെയ്‌ലറാണ്. തീവ്രമായ പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന അറപ്പുളവാക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ.(feel the flame). “വർഷയും രണ്ട് പെൺകുട്ടികളുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ ഉണ്ണി ഉദയൻ ആണ്. ട്രെയ്ലർ റിലീസ് ചെയ്തത് ജോക്കർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ്‌.