അര്‍ജുനെ വിമര്‍ശിച്ച് ഫുക്രു; ഡിസ്‍ലൈക്ക് പെരുമഴ

അര്‍ജുനെ വിമര്‍ശിച്ച് ഫുക്രു; ഡിസ്‍ലൈക്ക് പെരുമഴ


ചുരുങ്ങിയ സമയത്തനുള്ളില്‍ യൂട്യൂബില്‍ റോസ്റ്റിങ്ങിലൂടെ വലിയ സ്വീകാര്യതയും ശ്രദ്ധയും നേടിയ അര്‍ജുന്‍ സുന്ദരേശന് മറുപടി റോസ്റ്റിങ്ങുമായി ടിക്ടോക് താരവും ബിഗ്ബോസ് മത്സരാര്‍ത്ഥിയുമായ ഫുക്രു. ഫുക്രു വ്ലോഗ്സ് എന്ന യൂട്യൂബ് അക്കൌണ്ടിലൂടെയാണ് അര്‍ജുന്‍റെ റോസ്റ്റിങ് വീഡിയോകളെ പരിഹസിച്ച് ഫുക്രു രംഗത്തുവന്നത്. നേരത്തെ തന്‍റെ റോസ്‍റ്റിങ് വീഡിയോയില്‍ ഫുക്രുവിനെ ട്രോളി അര്‍ജുന്‍ വന്നിരുന്നു. അതിനെല്ലാമുള്ള മറുപടിയായിട്ടാണ് ഫുക്രുവിന്‍റെ പുതിയ റോസ്റ്റിങ് വീ‍ഡിയോയെ അര്‍ജുന്‍ ഫാന്‍സ് വിലയിരുത്തുന്നത്. ഇന്നലെ രാത്രി പോസ്റ്റ് ചെയ്ത ഫുക്രുവിന്‍റെ വീഡിയോക്ക് ചുരുങ്ങിയ സമയം കൊണ്ട് മൂന്ന് ലക്ഷത്തിന് മുകളില്‍ ഡിസ്‍ലൈക്കുകളാണ് യൂട്യൂബില്‍ ലഭിച്ചിരിക്കുന്നത്. താഴെയുള്ള കമന്‍റുകളെല്ലാം തന്നെ അര്‍ജുനെ പിന്തുണച്ചിട്ടുള്ളതാണ്.

വെറും ഒരാഴ്ച്ച സമയം കൊണ്ടാണ് അര്‍ജുന്‍ സുന്ദരേശന്‍ എന്ന മലയാളി യൂട്യൂബര്‍ ഇന്‍റര്‍നെറ്റില്‍ തരംഗമായത്. ലോക്ക് ഡൌണ്‍ കാലത്ത് സജീവമാക്കിയ Arjyou എന്ന യൂട്യൂബ് അക്കൌണ്ടില്‍ പോസ്റ്റ് ചെയ്ത റോസ്റ്റിങ് വീഡിയോകള്‍ വളരെ പെട്ടെന്നാണ് ഇന്‍റര്‍നെറ്റില്‍ തരംഗമായത്. ഒരാഴ്ച്ച കൊണ്ട് ഒരു മില്യണ്‍ സബ്സ്ക്രൈബേഴ്സിനെ അര്‍ജുന്‍ തന്‍റെ റോസ്റ്റിങ് കഴിവ് കൊണ്ട് സ്വന്തമാക്കി. യൂട്യൂബിന് പിറകെ ഇന്‍സ്റ്റാഗ്രാമിലും വലിയ ആരാധക പിന്തുണയാണ് അര്‍ജുന് ഉള്ളത്. ഒരാഴ്ച്ചക്കിടെ പോസ്റ്റ് ചെയ്ത അഞ്ച് വീഡിയോകളില്‍ നാലും മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരും കടന്ന് യൂട്യൂബില്‍ ട്രന്‍ഡിങിലാണ്.