ഇന്ത്യ കാത്തിരുന്ന വരവ്; ട്രംപ് ഇന്ത്യയിലെത്തി.

ഇന്ന് 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്.

ഇന്ത്യ കാത്തിരുന്ന വരവ്; ട്രംപ്  ഇന്ത്യയിലെത്തി.


ന്യൂഡല്‍ഹി: ഇന്ത്യ കാത്തിരുന്ന വരവ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി  ഇന്ത്യയിലെത്തി. ഇന്ന് 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തുടങ്ങിയവര്‍ ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ എത്തി.

ട്രംപിനൊപ്പം ഭാര്യ മെലാനിയ, മകള്‍ ഇവാങ്ക, ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് കുഷ്നെര്‍ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമുണ്ട്. അമേരിക്കന്‍ പ്രസിഡന്‍റായശേഷം ആദ്യമായാണ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ഏഴാമത്തെ അമേരിക്കന്‍ പ്രസിഡന്‍റാണ് ട്രംപ്.

 കൊറോണ വൈറസ്; സൗദിയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി.

ഉച്ചയ്ക്ക് 1.05ന് അഹമ്മദാബാദ് മൊട്ടേറ സ്റ്റേഡിയത്തില്‍ "നമസ്തേ ട്രംപ് ' പരിപാടി യും തുടര്‍ന്നുള്ള താജ്മഹല്‍ സന്ദര്‍ശനവുമാണ് ഇന്ന് നടക്കുക ശേഷം രാത്രി‍യോടെ ഡല്‍ഹിയിലെത്തും.