അണ്ടര്‍-19 ലോകകപ്പ് സെമി ഇന്ന്.

13-ാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും.

അണ്ടര്‍-19 ലോകകപ്പ് സെമി ഇന്ന്.


ദക്ഷിണാഫ്രിക്ക: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനല്‍ തേടി ഇന്ത്യയുടെ താരങ്ങള്‍ ഇന്നിറങ്ങുന്നു. 13-ാമത് അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെമിയില്‍ ഇന്ത്യ പാകിസ്താനെ നേരിടും. മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍.

4  തവണ അണ്ടര്‍ 19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടു തവണയും ഫൈനലിലുണ്ടായിരുന്നു. 2016 ഫൈനലില്‍ വെസ്റ്റിന്‍ഡീസിനോട് തോറ്റപ്പോള്‍ 2018-ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച്‌ കിരീടം നേടി. 5 തവണ ഫൈനല്‍ കളിച്ച പാകിസ്താന് രണ്ടു കിരീടമുണ്ട്.

പ്രിയം ഗാര്‍ഗിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യ വലിയ വെല്ലുവിളിയില്ലാതെയാണ് സെമിഫൈനലിലെത്തിയത്. പ്രാഥമിക ഘട്ടത്തില്‍ ശ്രീലങ്ക, ന്യൂസീലന്‍ഡ്, ജപ്പാന്‍ ടീമുകളെ ആധികാരികമായിത്തന്നെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ 74 റണ്‍സിന് തോല്‍പ്പിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരേ ബാറ്റിങ് ശരിക്കും പരീക്ഷിക്കപ്പെട്ടെങ്കിലും ബൗളര്‍മാര്‍ കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.