രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യ ധാന്യം നൽകും

2 രൂപയ്ക്ക് അരിയും 3 രൂപയ്ക്ക് ഗോതമ്പും ലഭ്യമാകും

രാജ്യത്തെ 80  കോടി ജനങ്ങൾക്ക് ഭക്ഷ്യ ധാന്യം നൽകും


ന്യൂ ഡൽഹി : രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂന്ന് മാസം വരെ കുറഞ്ഞ വിലയിൽ ഭക്ഷ്യധാന്യം നൽകുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ. 2 രൂപയ്ക്ക് അരിയും 3 രൂപയ്ക്ക് ഗോതമ്പും ലഭ്യമാക്കും. അവശ്യ വസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പു നൽകി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകുന്നത് തുടരും. പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്.