ചൈനീസ്​ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ബഹിഷ്കരിച്ച് ​ അമേരിക്ക.

30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്.

ചൈനീസ്​ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ബഹിഷ്കരിച്ച് ​ അമേരിക്ക.


ഇന്ത്യക്ക് പിന്നാലെ ചൈനീസ്​ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി ബഹിഷ്കരിച്ച്​ അമേരിക്ക. 30 ലക്ഷത്തിലധികം ഉയിഗുര്‍ മുസ്ലീം സമൂഹങ്ങളെക്കൊണ്ട് ചൈന നിര്‍മ്മിച്ചുകൂട്ടുന്ന ഉല്‍പ്പന്നങ്ങളാണ് അമേരിക്ക നിരോധിച്ചത്. പരുത്തി, തലമുടികൊണ്ടുള്ള വസ്തുക്കള്‍, കംപ്യൂട്ടര്‍ ഭാഗങ്ങള്‍, ചില തുണിത്തരങ്ങള്‍ എന്നീ അഞ്ച് വിഭാഗത്തില്‍പ്പെട്ട വസ്തുക്കള്‍ക്കാണ് നിരോധനം വന്നിരിക്കുന്നത്.

കോവിഡ്​  വ്യാപനത്തോടെ യു.എസ്​ -ചൈന ബന്ധം വഷളായിരുന്നു. ലോകത്തിൽ കോവിഡ്​ പടർന്നുപിടിക്കാൻ കാരണം ചൈനയാണെന്ന്​ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ കുറ്റപ്പെടുത്തുകയും ചെയ്​തിരുന്നു. ഷിൻജിയാങ്​ ​പ്രവിശ്യയിലെ മനുഷ്യാവകാശ ലംഘനം, ഹോ​ങ്കോങ്ങി​െൻറ സ്വയം ഭരണം, തിബറ്റ്,​ സാ​ങ്കേതികവിദ്യ മോഷണം തുടങ്ങിയ ആരോപണ​ങ്ങളോടെ ബന്ധം കൂടുതൽ വഷളായി.

ഷിൻജിയാങ്​ ഉയിഗൂർ പ്രദേശത്ത്​ ചൈനീസ്​ സർക്കാർ കമ്പനികളും സംഘടനകളും തൊഴിലാളികളെ നിർബന്ധിച്ച്​ പണിയെടുപ്പിച്ചാണ്​ ഈ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതെന്നും ചൈനീസ്​ സർക്കാർ ഈ വിഭാഗ​ങ്ങളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നുവെന്നും ഉൽപ്പന്നങ്ങൾക്ക്​ നിരോധനമേർപ്പെടുത്തിയ ശേഷം ഡിപ്പാർട്ട്​മെൻറ്​ ​ഓഫ്​ ഹോംലാൻഡ്​ സെക്യൂരിറ്റി വ്യക്തമാക്കി.