ടോയ്‌ലെറ്റിൽ ഉപയോഗിക്കുന്ന മഗ്ഗിൽ കുടിക്കാൻ വെള്ളം തന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി വാവ സുരേഷ്.

ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് വാവ സുരേഷ്.

ടോയ്‌ലെറ്റിൽ ഉപയോഗിക്കുന്ന മഗ്ഗിൽ കുടിക്കാൻ വെള്ളം തന്നിട്ടുണ്ട്; വെളിപ്പെടുത്തലുമായി വാവ സുരേഷ്.


കേരളത്തിലെ ജനങ്ങൾ ഒരുപോലെ നെഞ്ചിലേറ്റിയ വ്യക്തിയാണ് വാവ സുരേഷ്. മറ്റുള്ളവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന വ്യക്തി!. എന്നാൽ വാവയുടെ ജീവിതം എങ്ങനെയാണെന്ന് എത്രപേർക്കറിയാം?. ഒരു പ്രമുഖ ചാനലിൻറെ അഭിമുഖത്തിലാണ് വാവക്കുണ്ടായ ഒരനുഭവം തുറന്ന് പറയുന്നത്.

വാവ സുരേഷിന്റെ വാക്കുകളിലേക്ക്:- 

" എന്നെ അറപ്പോടെ വരെ കാണുന്ന ആൾക്കാർ ഉണ്ട്. പാമ്പിനെ പിടിക്കാൻ ഒരു വീട്ടിൽ പോയ സമയത്ത് കുടിവെള്ളം വളരെ മോശം പാത്രത്തിൽ തന്നിട്ടുണ്ട്. അകത്തൊക്കെ ക്ലാവ് പിടിച്ച ഒരു മഗ്ഗ്, ഞാൻ കുടിക്കാൻ തുടങ്ങിയപ്പോൾ അവിടുള്ള ഒരു പണിക്കാരൻ പറഞ്ഞു ചേട്ടാ അത് കുടിക്കല്ലേ അത് ബാത്ത്‌റൂമിൽ ഉപയോഗിക്കുന്ന മഗ്ഗാണെന്ന്. ഞാൻ പിന്നെ ആ  വെള്ളം കുടിച്ചില്ല.  ഒരു സ്കൂളിൻറെ എച്ച്.എം ആരുന്നു അവർ.

അതുപോലതന്നെ എൻറെ വളരെ അടുത്ത  സുഹൃത്ത്  എന്നെ ഓണത്തിന് ക്ഷണിച്ചു. ഞാൻ ചെന്നപ്പോൾ  എന്നെ കഴിക്കാൻ വിളിച്ചു ,അന്നേരം ഞാൻ പറഞ്ഞു എനിക്ക് കഴിക്കാൻ വേണ്ടന്ന് ,അന്നേരം എന്നോട് പായസം കുടിക്കാൻ പറഞ്ഞു. ഞാൻ പറഞ്ഞു എന്നാ അത് മതി എന്ന് ,ഒരു മണിക്കൂറുകഴിഞ്ഞിട്ടും  പായസം വന്നില്ല ,ഞാൻ അന്നേരം അതിലെ നടന്നപ്പോൾ സുഹൃത്തിന്റെ മോൻ അടുത്തുള്ള കടയിൽ എങ്ങാണ്ട് പോയി  എനിക്ക് തരാൻ ഡിസ്പോസിബിൾ ഗ്ലാസ് വാങ്ങിക്കൊണ്ട് വരുന്നത്  കണ്ടു. ആ പായസം അന്ന് ഞാൻ കുടിച്ചിട്ട് ഡിസ്പോസിബിൾ ഗ്ലാസ് ഞാൻ മടക്കി എന്റെ പോക്കറ്റിൽ ഇട്ടു. അങ്ങനെയൊക്കെ ഉള്ള സംഭവങ്ങൾ ഒരുപാടുണ്ട് പക്ഷെ അതൊന്നും ഞാൻ മൈൻഡ് ചെയാറില്ല,അങ്ങനെ ഉള്ള ആൾക്കാരും ഉണ്ട്. "