വീട്ടില്‍ തന്നെ വെജിറ്റബിള്‍ സമോസ ഉണ്ടാക്കിനോക്കിയാലോ.

നല്ല ചൂടുള്ള വെജിറ്റബിള്‍ സമോസ കഴിച്ചാലോ, കടയിലേക്ക് ഓടണമെന്നില്ല,വീട്ടില്‍ തന്നെ വെജിറ്റബിള്‍ സമോസ ഉണ്ടാക്കിനോക്കിയാലോ.

വീട്ടില്‍ തന്നെ  വെജിറ്റബിള്‍ സമോസ ഉണ്ടാക്കിനോക്കിയാലോ.


നല്ല ചൂടുള്ള വെജിറ്റബിള്‍ സമോസ കഴിച്ചാലോ, കടയിലേക്ക് ഓടണമെന്നില്ല. വീട്ടില്‍ തന്നെ സമോസയുണ്ടാക്കാനുള്ള വഴികള്‍ നോക്കൂ,


മൈദ-2 കപ്പ്

ഉരുളക്കിഴങ്ങ്-4

ക്യാബേജ് അരിഞ്ഞത്-1 കപ്പ്

പനീര്‍-50 ഗ്രാം

ക്യാപ്‌സിക്കം-അര കപ്പ്

ഗ്രീന്‍പീസ്-അരകപ്പ്

പച്ചമുളക്-4

കശുവണ്ടിപ്പരിപ്പ്-5

ഗരം മസാല-1 ടീസ്പൂണ്‍

ഉപ്പ് ,എണ്ണ ,വെള്ളം

ക്യാബേജ് അരിഞ്ഞത് ആവി കയറ്റി വേവിയ്ക്കുക. ഉരുളക്കിഴങ്ങും പുഴുങ്ങണം. ക്യാപ്‌സിക്കവും വേവിച്ചെടുക്കുക. പനീര്‍ ചെറുതായി അരിയണം. പച്ചമുളകും കഷ്ണങ്ങളായി അരിഞ്ഞു വയ്ക്കുക. ഇവയും ഗ്രീന്‍പീസ് വേവിച്ചതും ഉടച്ചെടുത്ത് കൂട്ടിച്ചേര്‍ക്കുക. ഈ കൂട്ടിലേക്ക് ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്ത് ഇളക്കണം. മൈദയില്‍ വെള്ളവും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവാക്കി മാറ്റണം. ഈ മാവില്‍ നിന്നും ഒരു ചെറിയ ഭാഗമെടുത്ത് പരത്തി കോണ്‍ ഷേപ്പിലാക്കണം. ഇതിനുള്ളിലേക്ക് പാകത്തിന് മസാല വച്ച് കോണുകള്‍ കൂട്ടിച്ചേര്‍ക്കണം. മാവ് പരത്താനും വശങ്ങള്‍ പൊട്ടിപ്പോകാതെ കൂട്ടിച്ചേര്‍ക്കാനും എണ്ണയോ വെള്ളമോ ഉപയോഗിക്കാം. ഇതേ രീതിയില്‍ എല്ലാ സമൂസകളും തയ്യാറാക്കിയെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച് സമൂസകള്‍ ഓരോന്നു ഇട്ട് വറുത്തെടുക്കാം.
 

Read This: പഞ്ചസാര ഉപയോഗിച്ച് ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാകുമെന്ന് അറിയാമോ?