എല്ലാവരും വീട്ടിൽത്തന്നെ കഴിയണം ; വീണ നന്ദകുമാർ : വീഡിയോ

എല്ലാവരും വീട്ടിൽത്തന്നെ കഴിയണം ;  വീണ  നന്ദകുമാർ : വീഡിയോ


കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായികയാണ് വീണ നന്ദകുമാര്‍. ചിത്രത്തിലെ പ്രകടനം കൊണ്ടെന്നത് പോലെ തന്നെ അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്ന രീതിയും വീണയ്ക്ക് ആരാധകരെ സമ്പാദിച്ച് നല്‍കിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ പ്രേക്ഷകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് വീണ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത് എല്ലാവരും വീട്ടിൽതന്നെ കഴിയണം എന്നും മറ്റുള്ളവരെ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നുമാണ് താരം  പറയുന്നത്