റെയില്‍വേ പാളം മുറിച്ച്‌ കടന്ന കാര്‍ തകര്‍ന്നുതരിപ്പണം;വീഡിയോ.

വളരെ ചെറിയ പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു.

റെയില്‍വേ പാളം മുറിച്ച്‌ കടന്ന കാര്‍ തകര്‍ന്നുതരിപ്പണം;വീഡിയോ.


ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ പാളം മുറിച്ച്‌ കടന്ന ബി എം ഡബ്ല്യു കാര്‍ തകര്‍ന്നുതരിപ്പണമായി. എന്നാല്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ട്വിറ്ററില്‍ പങ്കുവച്ചു. റെയില്‍വേ പാളത്തിന് സമാന്തരമായി വന്ന കാര്‍ ട്രെയിന്‍ വരുന്നെന്ന് സൂചന നല്‍കുന്ന ഗേറ്റ് അടയുന്നതിന് തൊട്ട് മുന്‍പാണ് പാളത്തിലേക്ക് കയറിയത്. വളരെ വേഗത്തില്‍ വന്ന മെട്രോ ട്രെയിനിന് കാറിനെ തകര്‍ത്ത് കൊണ്ട് മുന്നോട്ട് പോവുകയാല്ലാതെ മറ്റ് വഴിയില്ലായിരുന്നു. എന്നാല്‍ വളരെ ചെറിയ പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. റെയില്‍വേ പാളങ്ങള്‍ മുറിച്ച്‌ കടക്കുമ്പോള്‍ വളരെ ശ്രദ്ധവേണം എന്ന അടിക്കുറിപ്പോടെയാണ് പോലീസ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.ഡ്രൈവറുടെ അശ്രദ്ധയോടെയുള്ള വണ്ടിയോടിക്കല്‍ സംഭവം നടന്നത് ലോസ്‌ഏഞ്ചല്‍സിലാണ്.