ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല.

ഈ വര്‍ഷം ഡിസംബര്‍ 31 മുതലാണ് വാട്‌സാപ്പ് പുതിയ മാറ്റം കൊണ്ടു വരിക.

ഈ ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല.


ഏറെ ശ്രദ്ധേയമായ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്. എന്നാല്‍, വര്‍ഷം മുതല്‍ പഴയതുപോലെ എല്ലാ ഫോണുകളിലും വാട്‌സാപ്പ് സേവനം ലഭിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ

 ആദ്യം വിന്‍ഡോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സാപ്പ് പ്രവർത്തനംനിലക്കുക. തുടര്‍ന്ന് ഫെബ്രുവരി ഒന്ന് 2020 മുതല്‍ ഐഫോണ്‍, ആന്‍ട്രേഡായിഡ് ഡിവൈസുകളിലുള്ള സേവനത്തിനും വാട്‌സാപ്പ് മാറ്റം വരുത്തും. 
ഐ.ഒ.എസ് 8നോ അതിനു താഴെയോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്‌സാപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7നോ അതിനു മുന്‍പോ പുറത്തിറങ്ങിയ പ്ലാറ്റുഫോമുകളിലും വാട്‌സാപ്പ് തങ്ങളുടെ ആപ്പ് നിര്‍ത്തലാക്കും. ഇക്കാര്യം വാട്‌സാപ്പ് തങ്ങളുടെ ബ്ലോഗിലൂടെയും എഫ്.എ.ക്യൂ പേജിലൂടെയുമാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.