സേവ് ദ ഡേറ്റിലൂടെ വൈറലായ ദമ്പതികൾകളുടെ വിവാഹത്തിന് ദിലീപും കാവ്യയുമെത്തിയപ്പോൾ.

സോഷ്യൽ മീഡിയയിൽ വൈറലായ സേവ് ദി ഡേറ്റായിരുന്നു ആംഗ്യഭാഷയിലൂടെയുള്ള സുഷ്മിതയുടെയും കൃഷ്ണനുണ്ണിയുടേതും.

സേവ് ദ ഡേറ്റിലൂടെ വൈറലായ ദമ്പതികൾകളുടെ വിവാഹത്തിന് ദിലീപും കാവ്യയുമെത്തിയപ്പോൾ.


സോഷ്യൽ മീഡിയയിൽ വൈറലായ സേവ് ദി ഡേറ്റായിരുന്നു ആംഗ്യഭാഷയിലൂടെയുള്ള സുഷ്മിതയുടെയും കൃഷ്ണനുണ്ണിയുടേതും. സംസാരശേഷിയില്ലാത്ത സുഷ്മിതയും കൃഷ്ണനുണ്ണിയും കഴിഞ്ഞദിവസമാണ് വിവാഹിതരായത്. സേവ് ദി ഡേറ്റ് പോലെ ഇവരുടെ വിവാഹവും സോഷ്യൽ മീഢിയയിൽ വൈറലായിരിക്കുകയാണ്. ജനപ്രിയ താരദമ്പതികളായ ദിലീപും കാവ്യയും അവരുടെ വിവാഹത്തിനായി എത്തിച്ചേർന്നതോടെ സോഷ്യൽമീഡിയയിൽ വിവാഹ ചിത്രങ്ങൾ ഏറെ വൈറലായിരിക്കുകയാണ്. വലിയ ആരവത്തോടെയാണ് ദിലീപിനെയും കാവ്യയെയും ആരാധകര്‍ എതിരേറ്റത്.

വിവാഹ വേദിയിലെത്തി വധുവരന്മാര്‍ക്ക് ആശംസ അറിയിച്ച്‌ അവര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്തിട്ടാണ് താരദമ്പതികള്‍ മടങ്ങിയത്.പുതിയ സിനിമയ്ക്ക് വേണ്ടി നടത്തിയ മൊട്ടയടിച്ച ഗെറ്റപ്പിലായിരുന്നു ദിലീപ് എത്തിയത്.