വര്‍ക്ക് ഫ്രം ഹോം പായ്ക്കുമായി ജിയോ

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്

വര്‍ക്ക് ഫ്രം ഹോം പായ്ക്കുമായി ജിയോ


കൊച്ചി: കോറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സുരക്ഷയുടെ ഭാഗമായി ഓഫീസില്‍ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്കായി റിലയന്‍സ് ജിയോ 'വര്‍ക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാന്‍ അനുസരിച്ച്‌, ഉപയോക്താക്കള്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂര്‍ത്തിയാക്കിയ ശേഷം, ഉപയോക്താക്കള്‍ക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയില്‍ ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്സ് കോളുകള്‍ക്കും എസ്‌എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചര്‍ പ്ലാനുകള്‍ അപ്ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതല്‍ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്സ് കോള്‍ മിനിറ്റുകളും ഉപഭോക്താക്കള്‍ക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു.