കൊറോണ മരണം 19,000 ക​ട​ന്നു.

ലോകത്താകെ ഇന്ന് 712 കോവിഡ് ബാധിതര്‍ മരിച്ചിട്ടുണ്ട്.

കൊറോണ മരണം 19,000 ക​ട​ന്നു.


ലോകത്ത് കൊറോണ വൈറസ് ബാധ അനിയന്ത്രിതമായി പടരുകയാണ്. 19,602 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. സ്പെയിനിലും, ഇറാനിലും, ഇറ്റലിയിലും നിരവധി പേരാണ് ഓരോ ദിവസവും കൊറോണ ബാധിച്ച്‌ മരണത്തിന് കീഴടങ്ങുന്നത്. സ്‌പെയിനില്‍ ഇന്ന് 443 പേരാണ് മരിച്ചത്.

ഇറാനില്‍ 143ഉം, സ്വിറ്റ്സര്‍ലണ്ടിലും ജര്‍മിനിയിലും ഇന്ന് 13ഉം ആണ് മരണസംഖ്യ. ഇന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ സ്‌പെയിനില്‍ 3,434 പേരാണ് അകെ മരിച്ചത്. ഇതോടെ മരണനിരക്കില്‍ ചൈനയെ പിന്തള്ളി സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തി. ലോകത്താകെ ഇന്ന് 712 കോവിഡ് ബാധിതര്‍ മരിച്ചിട്ടുണ്ട്. ഇറാനിലും സ്ഥിതി ഗുരുതരമാണ്. 2,077 പേരാണ് ഇതുവരെ ഇറാനില്‍ മരിച്ചത്. ഇന്ന് പുതിയതായി 5,552 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.