വൈറൽ പോസ്റ്റുകൾക്ക് വാട്സാപ് മുന്നറിയിപ്പ് .

സോഷ്യൽ പോസ്റ്റുകൾ വൈറലായാൽ വാട്സാപ് മുന്നറിയിപ്പ് നൽകും....

വൈറൽ പോസ്റ്റുകൾക്ക്  വാട്സാപ് മുന്നറിയിപ്പ് .


സത്യമോ മിഥ്യയോ എന്നറിയാതെ മെസേജുകൾ ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്യുന്നവർ സൃഷ്ടിക്കുന്ന സാമൂഹികപ്രതിസന്ധിക്കു പരിഹാരം കാണാൻ പുതിയൊരു വഴികൂടി അവതരിപ്പിച്ചു വാട്സാപ്. ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾക്കു മുകളിൽ Forwarded എന്ന ടാഗ് നൽകിയത് സന്ദേശങ്ങളെ വേർതിരിച്ചറിയാനും വ്യാജവാർത്തകൾ തിരിച്ചറിയുന്നതിൽ വലിയ സഹായമായിരുന്നു. 
ഇവയിൽ മാരക വൈറലായി ഫോർവേഡ് ചെയ്യപ്പെടുന്ന മെസേജുകൾ നാം വീണ്ടും ഫോർവേഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ ഇതു സംബന്ധിച്ചു മുന്നറിയിപ്പു നൽകും. അനാവശ്യമായ ഫോർവേഡുകൾ കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കുമെന്നു വാട്സാപ് കരുതുന്നു. ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഇതിനോടകം ലഭ്യമായ സംവിധാനം അടുത്ത അപ്ഡേറ്റോടെ എല്ലാവർക്കും ലഭിക്കും.