കാശ്മീർ സന്ദർശിക്കാം; വിനോദ സ‍ഞ്ചാരികൾക്കുള്ള വിലക്ക് സർക്കാർ പിൻവലിച്ചു..

ഇനി കാശ്മീർ കാണാൻ ധൈര്യമായി പോകാം..

കാശ്മീർ സന്ദർശിക്കാം; വിനോദ സ‍ഞ്ചാരികൾക്കുള്ള വിലക്ക് സർക്കാർ പിൻവലിച്ചു..


കഴിഞ്ഞ രണ്ട് മാസത്തിലധികമായി കശ്മീരിലെ വിനോദ സഞ്ചാരികൾക്കുള്ള വിലക്ക് സർക്കാർ പിൻവലിച്ചു. ഒക്ടോബർ 10 മുതൽ സഞ്ചാരികൾക്ക് കശ്മീർ സന്ദർശിക്കാം.


കശ്മീരിലെ നിലവിലെ സാഹചര്യങ്ങളും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണർ സത്യപാൽ മാലിക് അധ്യക്ഷനായ അവലോകന യോഗത്തിന് ശേഷമാണ് സഞ്ചാരികൾക്കുള്ള വിലക്ക് മാറ്റുവാൻ നിർദ്ദേശം നല്കിയത്.
ഓഗസ്റ്റ് 2 ന് ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശം ഏറ്റെടുത്ത കേന്ദ്രസർക്കാർ ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിരുന്നു. ഇന്റർനെറ്റിലും ടെലിഫോണിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും സുരക്ഷാ ഭീഷണിയെത്തുടർന്നാണ് വിനോദ സഞ്ചാരികളെ വിലക്കിയത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, 2019 ജനുവരി മുതൽ ജൂലൈ വരെ അരലക്ഷത്തിലധികം ആളുകൾ കശ്മീർ താഴ്‌വര സന്ദർശിച്ചു. ജൂലൈയിൽ മാത്രം 340,000 തീർഥാടകർ കശ്മീർ താഴ്‌വര സന്ദർശിച്ചു. ഓഗസ്റ്റ് 5 ന് ശേഷം 150 വിദേശ വിനോദ സഞ്ചാരികൾ മാത്രമാണ് കശ്മീരിലെത്തിയത്.