യുവനടി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.

വീട്ടുകാരാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

യുവനടി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.


കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി യുവനടി സുബർണ ജഷിനെ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ഊര്‍ജ്ജിതം. 23 വയസുകാരിയായ നടി ബർദ്വാനിലെ വീട്ടില്‍ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടുകാരാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച തന്നെ നടിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായെങ്കിലും സംശയകരമായ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

'മയൂര്‍പംഘി' എന്ന സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു. എന്നാല്‍ നല്ല അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. കുറച്ചുകാലമായി നടി വിഷാദ രോഗിയായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.

 പരീക്ഷാഹാളില്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണു മരിച്ചു.

ബുർദ്വാൻ സ്വദേശിയായ നടി പഠനത്തിനായിട്ടാണ് കൊൽക്കത്തയിലേക്ക് വന്നത്. സിനിമ കരിയറിനായിട്ടായിരുന്നു കൊൽക്കത്തയിൽ തന്നെ താമസിച്ചത്. ചില ഓഡിഷനുകളിൽ പങ്കെടുക്കുകയും ചെറിയ ചില റോളുകൾ ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ പ്രാധാന്യമുള്ള റോളുകളൊന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ വിഷമത്തിലായിരുന്നു. ഇതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തി. ഇവിടെ വെച്ചാണ് ആത്മഹത്യ ചെയ്തത്. അടുത്തിടെ ഹിന്ദി സീരിയൽ നടി സേജൽ ശർമ ആത്മഹത്യ ചെയ്തിരുന്നു. ഇവരും വിഷാദ രോഗിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.