നിങ്ങളുടെ മൊബൈൽ നമ്പർ മാറുന്നു; ഇനി 10 അക്കമില്ല.

പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകള്‍ ലഭ്യമാക്കാന്‍ കഴിയും.

നിങ്ങളുടെ മൊബൈൽ നമ്പർ മാറുന്നു; ഇനി 10 അക്കമില്ല.


ന്യൂഡല്‍ഹി: രാജ്യത്തെ ടെലികോം മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച്‌​ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ്​ ഇന്ത്യ. രാജ്യത്ത്​ ഏകീകൃത നമ്പര്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ട്രായ് റെഗുലേറ്ററി ബോഡിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വെള്ളിയാഴ്​ച പുറത്തിറക്കി. രാജ്യത്ത്​ മൊബൈല്‍ നമ്പറിലെ അക്കങ്ങള്‍ 10ല്‍ നിന്ന്​ 11​​ ആക്കുന്നതാണ്​ അതില്‍ പ്രധാനം. രാജ്യത്ത് ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനായാണ്​ ഇത്തരമൊരു നീക്കം.

പുതിയ പരിഷ്​കരണത്തിലൂടെ 1000 കോടി നമ്പറുകള്‍ ലഭ്യമാക്കാന്‍ കഴിയും. നിലവില്‍ 700 കോടി നമ്പറുകള്‍ മാത്രമേ ഉള്‍കൊള്ളൂ. ഇതിനോടകം തന്നെ അതില്‍ 70 ശതമാനം നമ്പറുകള്‍ ചെലവായി. 

ഒമ്പതിലായിരിക്കും പുതിയ നമ്ബറുകള്‍​ തുടങ്ങുക. എസ്​.ടി.ഡി കാളുകള്‍ക്ക്​ സമാനമായി ലാന്‍ഡ്​ഫോണില്‍ നിന്നും മൊബൈല്‍ ഫോണിലേക്ക്​ വിളിക്കു​മ്പോള്‍ ഇനി പൂജ്യം ചേര്‍ക്കണമെന്നതാണ്​ മറ്റൊരു സുപ്രധാന നിര്‍ദേശം. നിലവില്‍ മൊബൈലിലേക്ക്​ വിളിക്കാന്‍ ലാന്‍ഡ്​ലൈനില്‍ നിന്നും ആദ്യം പൂജ്യം ചേര്‍ക്കേണ്ടതില്ലായിരുന്നു. ലാന്‍ഡ്​ലൈന്‍- ലാന്‍ഡ്​ലൈന്‍, മൊബൈല്‍-ലാന്‍ഡ്​ലൈന്‍, മൊബൈല്‍-മൊബൈല്‍ വിളികള്‍ക്ക്​ മാറ്റങ്ങളില്ല.

ഇന്‍റര്‍നെറ്റ്​ ഉപയോഗത്തിനുള്ള വൈ​ഫൈ ഡോംഗിളുകള്‍ക്കും ഡേറ്റകാര്‍ഡുകള്‍ക്കും​ ഉപയോഗിക്കുന്ന സിമ്മിന്‍െറ നമ്ബര്‍ 10ല്‍ നിന്നും 13 അക്കങ്ങള്‍ ആക്കും. പുതിയ പരിഷ്​കാരങ്ങള്‍ നടപ്പിലാക്കാന്‍ ടെലികോം സേവനദാതാക്കള്‍ക്ക്​ ഒരുമാസം സമയം അനുവദിച്ചിട്ടുണ്ട്​.